സ്റ്റേ നീങ്ങി: സൈജു കുറുപ്പ് നായകനായ ‘പൊറാട്ട് നാടക’ത്തിന് പ്രദർശനാനുമതി

എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണന്റെയും നിർമ്മാതാവ് അഖിൽ ദേവിന്റെയും പരാതിയിലാണ് സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്

dot image

കൊച്ചി: സൈജു കുറുപ്പ് നായകനായ 'പൊറാട്ട് നാടകം' തിയേറ്ററുകളിലേയ്ക്ക്. എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങിയതോടെയാണ് സിനിമ റിലീസിനെത്തുന്നത്. പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെയുണ്ടായ ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചു. ഇരു വിഭാഗത്തിന്റേയും വാദങ്ങൾകേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി(നമ്പർ 1) ഉപാധികളോടെ സിനിമയുടെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

'നേര് നല്ല മോഹൻലാൽ ചിത്രം, ബോക്സ് ഓഫീസിലെ വിധി പ്രവചിക്കാനാകില്ല'; ജീത്തു ജോസഫ്

സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും 'പൊറാട്ട് നാടക'ത്തിന്റെ സംവിധായകൻ നൗഷാദ് സാഫ്രോൺ, നിർമ്മാതാവ് വിജയൻ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടൻ സൈജു കുറുപ്പ് എന്നിവർ പറഞ്ഞു. നിർമ്മാതാവിനും, തിരക്കഥാകൃത്തിനും വേണ്ടി അഡ്വ. മുഹമ്മദ് സിയാദ് ഹാജരായി. ചിത്രം ജനുവരിയോടെ തിയേറ്ററുകളിലെത്തും.

എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണന്റെയും നിർമ്മാതാവ് അഖിൽ ദേവിന്റെയും പരാതിയിലാണ് സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സംവിധായകനും എഴുത്തുകാരനുമായ വിവിയൻ രാധാകൃഷ്ണന്റെതാണ് യഥാർത്ഥ തിരക്കഥ എന്നാണ് അവകാശവാദം.

നിവിൻ പോളി-റാം ചിത്രം വേൾഡ് പ്രീമിയറിന്; 'ഏഴു കടല് ഏഴു മലൈ' റോട്ടര്ഡാം ചലച്ചിത്രമേളയിലേക്ക്

സിനിമയാക്കുന്നതിനായി 'ശുഭം’ എന്നു പേരിട്ടിരുന്ന തിരക്കഥ എൽഎസ്ഡി പ്രൊഡക്ഷൻസ് മാനേജിങ് ഡയറക്ടർ ആയ അഖിൽ ദേവിന് വർഷങ്ങൾക്കു മുൻേപ വിവിയൻ കൈമാറിയിരുന്നു. നായക വേഷം അവതരിപ്പിക്കാൻ അഖിൽ ദേവിന്റെ സഹായത്തോടെ വിവിയൻ രാധകൃഷ്ണൻ നടൻ സൈജു കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് വായിക്കാൻ തിരക്കഥ അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയാണെന്ന തരത്തിൽ ‘പൊറാട്ട് നാടകം’ എന്ന പേരിൽ ഇവർ സിനിമയാക്കിയെന്നാണ് അഖിൽ ദേവും വിവിയൻ രാധാകൃഷ്ണനും ആരോപിച്ചത്.

dot image
To advertise here,contact us
dot image