വിമർശനങ്ങളേറെ, എന്നാൽ ബോക്സ് ഓഫീസിൽ 350 കോടി നേടി സൂപ്പർഹിറ്റ്; 'അനിമൽ' ഒടിടി സ്ട്രീമിങ്ങിനും തയാർ

ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 350 കോടിയാണ് അഞ്ച് ദിവസം കൊണ്ട് നേടിയത്

dot image

പോസിറ്റീവ് അഭിപ്രായങ്ങളേക്കാളേറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമിടയിലാണ് ബോളിവുഡ് ചിത്രം 'അനിമൽ'. രൺബീർ കപൂർ, രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ സന്ദീപ് റെഡ്ഡി വങ്ക ചിത്രം കടുത്ത എതിർപ്പുകളെ നേരിടുമ്പോഴും ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്.

ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 350 കോടിയാണ് അഞ്ച് ദിവസം കൊണ്ട് നേടിയത്. ഇന്ത്യയിൽ നിന്ന് 200 കോടിയും സമാഹരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണെത്തുന്നത്. ജനുവരി 14 അല്ലെങ്കിൽ 15ഓടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുക.

'അർജുൻ റെഡ്ഡി', 'കബീർ സിങ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. അടുത്ത കാലത്തിറങ്ങിയ സിനിമകളിലെ ഏറ്റവും മോശം സ്ത്രീ കഥാപാത്രമാണ് 'അനിമലി'ലെ രശ്മികയുടേതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അഭിനയം കൊണ്ട് രൺബീർ ഗംഭീരമാക്കിയെങ്കിലും നായികയെ ചിത്രീകരിച്ച രീതിയോട് എതിർത്തുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡയയിൽ ഏറെയും വരുന്നത്.

മിഗ്ജോം: ആമിർ ഖാനെയും വിഷ്ണു വിശാലിനെയും രക്ഷപ്പെടുത്തി റെസ്ക്യു ടീം

ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. അമിത് റോയ് ഛായാഗ്രഹണം നിര്വ്വഹിച്ച ചിത്രത്തിലെ എഡിറ്റര് സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. ഒന്പത് സംഗീതസംവിധായകര് ചേർന്നാണ് 'അനിമലി'ലെ പാട്ടുകള് ഒരുക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image