
തമിഴകത്തിന്റെ തല അജിത്ത് വെട്രിമാരന്റെ നായകനാകുമെന്ന് റിപ്പോർട്ട്. അരികുവത്കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനാണ് വെട്രിമാരൻ. അതുകൊണ്ട് തന്നെ സൂപ്പർതാരങ്ങൾ ഇദ്ദേഹത്തിന്റെ നായകന്മാരാകുമ്പോൾ പ്രതീക്ഷയേറെയാണ്.
'ഐഎഫ്എഫ്ഐയിലെ പരാമർശം രശ്മിക മന്ദാനയെ ഉദ്ദേശിച്ചല്ല'; വിശദീകരിച്ച് റിഷബ് ഷെട്ടിസംവിധായകൻ അജിത്തിനോട് കഥ പറഞ്ഞെന്നും താരം താല്പര്യം പ്രകടിപ്പിച്ചെന്നുമാണ് വിവരം. ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുകെയെന്നും റിപ്പോർട്ട് ഉണ്ട്. വിടുതലൈ ഒന്നും രണ്ടും ഭാഗങ്ങളുടെ നിർമ്മാണ കമ്പനിയാണ് ആർഎസ് ഇൻഫോടെയ്ൻമെന്റ്.
വേശാമണിയമ്മാളും എ കെ കാർത്ത്യായിനിയും മുതൽ ചുരിദാറും ഹീൽസുമിട്ട മുത്തശ്ശി വരെ; സുബ്ബലക്ഷ്മീ വേഷങ്ങൾകഥ വികസിക്കുന്നതും ഇരുവരുടെയും ഡേറ്റും അനുസരിച്ചാകും സിനിമ സംഭവിക്കുക. ദളപതി വിജയ്യും മുമ്പ് വെട്രിമാരൻ പറഞ്ഞ കഥയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ആർക്കൊപ്പം ആദ്യം സിനിമ ചെയ്യുമെന്നത് വെട്രിമാരന്റെ തിരഞ്ഞെടുപ്പായിരിക്കും.
ലീല സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നു; പാളിച്ചകൾ സംഭവിച്ചെന്നും ഉണ്ണി ആർനിലവിൽ 'വിടുതലൈ 2' ചിത്രീകരണത്തിലാണ് സംവിധായകൻ. ഡിസംബർ അവസാനത്തോടെ സിനിമ പൂർത്തിയാകും. സൂര്യ നായകനാകുന്ന 'വാടിവാസൽ' വിടുതലൈ റിലീസ് ചെയ്ത ശേഷം ചിത്രീകരണം ആരംഭിക്കും. വാടിവാസലിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടുണ്ട്. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കു ഒരുങ്ങുന്ന ചിത്രത്തിനായി കാളക്കൊപ്പം സൂര്യ പരിശീലനം പൂർത്തിയാക്കിയിരുന്നു. 'വിടാമുയർച്ചി'യാണ് ചിത്രീകരണത്തിലുള്ള അജിത്ത് ചിത്രം. 'എകെ 63'കൂടി പൂർത്തിയാക്കി 64-ാം ചിത്രത്തിനായാകും വെട്രിമാരനൊപ്പം ഒന്നിക്കുക.
'മമ്മൂട്ടി കണ്ടെത്തിയതാണ്'; കാതലിലൂടെ മനസ്സ് നിറച്ചവർ