
ബിഗ് ബി, ഭീഷ്മപർവ്വം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമയാണ് അമൽ നീരദ് ഇപ്പോൾ സംവിധാനം ചെയ്യുന്നത്. ആ സിനിമയുടെ ചിത്രീകരണത്തിന് ശേഷം അടുത്ത വർഷമായിരിക്കും അമൽ നീരദ് മമ്മൂട്ടിക്കൊപ്പം വീണ്ടും കൈ കൊടുക്കുക.
നേരത്തെ തന്നെ അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒരുമിച്ച് സിനിമ ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടിയായിരിക്കും ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുക എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ബിലാൽ ആയിരിക്കില്ല, മറിച്ച് മറ്റൊരു സിനിമയ്ക്ക് വേണ്ടിയായിരിക്കും ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. മമ്മൂട്ടിയുടെ പുതുവർഷത്തിലെ മേജർ പ്രോജക്ടായിരിക്കുമിതെന്നും റിപ്പോർട്ടുകളുണ്ട്.
'കണ്ണ് നിറഞ്ഞ ഒരു സിനിമ അനുഭവം, വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി'; 'കാതൽ: ദ കോർ' പ്രേക്ഷക പ്രതികരണംഅമല് നീരദ് മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സൗത്ത് ഇന്ത്യയിലെ ഒരു വലിയ നിർമ്മാണ കമ്പനിയായിരിക്കും ചിത്രം നിർമ്മിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. 2009ൽ പുറത്തിറങ്ങിയ 'സാഗർ ഏലിയാസ് ജാക്കി' എന്ന ചിത്രമാണ് അമൽ നീരദ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം.
നിലവിൽ കുഞ്ചാക്കോ ബോബനൊപ്പമുള്ള അമൽ നീരദ് ചിത്രത്തിന്റെ ജോലി പുരോഗമിക്കുകയാണ്. ചിത്രം ആക്ഷൻ ത്രില്ലർ ഴോണറിലുള്ളതാണെന്നാണ് വിവരം. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വീണാ നന്ദകുമാറാണ് മറ്റൊരു താരം. ഭീഷ്മ പർവ്വം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ആനന്ദ് സി ചന്ദ്രനാണ് പുതിയ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.