
/entertainment-new/news/2023/11/13/netflix-to-make-animated-terminator-series
പ്രശസ്തമായ സയൻസ് ഫിക്ഷൻ ഫ്രാഞ്ചൈസി 'ദി ടെർമിനേറ്ററി'ന് നെറ്റ്ഫ്ലിക്സ് ഷോ വരുന്നു. നെറ്റ്ഫ്ലിക്സ് ഗ്രീക്ക്ഡ് വീക്കിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പുതിയ ഷോ ഒരു ആനിമേ സീരീസ് ആണ്. സീരീസിന്റെ ട്രെയ്ലർ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിട്ടുണ്ട്.
'നടന്റെ കാലിൽ നിന്ന് ചെരുപ്പ് ഊരിവന്നപ്പോൾ ആ നൃത്തച്ചുവട് വൈറലാകുന്നത് കണ്ടു'; അമിതാഭ് ബച്ചൻOn August 30th, 1997...Two days from now...Everything changes. Terminator: The Anime Series is COMING SOON #GeekedWeek pic.twitter.com/mcbxavrn7V
— Netflix Geeked (@NetflixGeeked) November 11, 2023
'ഗോസ്റ്റ് ഇൻ ദി ഷെൽ' സീരീസിന്റെ നിർമ്മാതാക്കളായ പ്രൊഡക്ഷൻ ഐജിയാണ് പുതിയ സീരീസും ഒരുക്കുന്നത്. ടെർമിനേറ്റർ ഫ്രാഞ്ചൈസി ആദ്യമായാണ് അനിമേഷൻ രൂപത്തിൽ എത്തുന്നത്. എട്ട് എപ്പിസോഡുകളാണ് സീരീനിന് ഉണ്ടാകുക.
'വാണിജ്യ സിനിമകളാണ് ഇപ്പോൾ ഇഷ്ടം'; പരിശ്രമങ്ങൾക്ക് ഫലം തന്നത് ആർഡിഎക്സ് എന്ന് ഷെയ്ൻ നിഗംമാറ്റ്സൺ ടോംലിൻ ആണ് ഷോയുടെ തിരക്കഥ ഒരുക്കുന്നത്. ഡേവിഡ് എലിസൺ, ഡാന ഗോൾഡ്ബെർഗ്, സ്കൈഡാൻസിലെ ഡോൺ ഗ്രെഞ്ചർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. മസാഷി കുഡോ ആണ് സംവിധാനം നിർവ്വഹിക്കുന്നത്.