
2023ലെ തിയേറ്റർ റിലീസുകളിൽ ആദ്യ ദിന കളക്ഷനിൽ റെക്കോഡിട്ട ചിത്രമാണ് 'ലിയോ'. റിലീസിനെത്തി ആഴ്ചകൾ പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിലാണ് രാജ്യത്തെ തിയേറ്ററുകളിൽ പലതിലും ലിയോ പ്രദർശനം തുടരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രത്തെക്കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ഫാൻ ഫൈറ്റിന് കളമൊരുക്കി 'എമ്പുരാനും' 'ബസൂക്ക'യും; ഏത് സ്റ്റൈലും ഇവിടെ ഓക്കെയെന്ന് മമ്മൂട്ടി ആരാധകർഒടിടിയിൽ സിനിമ കണ്ടിരുന്ന പ്രേക്ഷകരെ എങ്ങനെ തിയേറ്ററിൽ എത്തിക്കാം എന്നാണ് ലിയോ നിർമ്മിച്ചവർ ചിന്തിച്ചതെന്നാണ് സന്തോഷ് ജോർജ് പറഞ്ഞത്. തിയേറ്ററിൽ കണ്ടേ പറ്റൂ എന്ന് പ്രേക്ഷനെ തോന്നിപ്പിക്കുന്ന ക്രിയേറ്റിവിറ്റിയാണ് സിനിമയ്ക്ക് തുണയായതെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്റർനെറ്റിന്റെ സാധ്യത വന്നപ്പോൾ, യുട്യൂബ് അല്ലെങ്കിൽ ഒടിടി പ്ലാറ്റ് ഫോമുകളുടെ സാധ്യത വന്നപ്പോൾ സിനിമാ തിയേറ്ററുകളുടെ വ്യവസായം തകരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ലിയോ എന്ന സിനിമയുടെ കളക്ഷൻ നോക്കിയാൽ അത് സർവകാല റെക്കോർഡ് ആണ്. ഒടിടിയിലൊന്നും റിലീസ് ചെയ്തിട്ടല്ല അതു വന്നത്. ലിയോ പോലൊരു സിനിമ ഉണ്ടാക്കിയ ആൾ ചിന്തിച്ചു ഈ ഒടിടിയിൽ ഇരുന്ന് കാണുന്നവനെയും എങ്ങനെ തിയേറ്ററിൽ കൊണ്ടുവരാമെന്ന്. അതിനുള്ള ഇഫക്ടുകൾ, ആശയങ്ങൾ, തിയേറ്ററിൽ തന്നെ കണ്ടേ പറ്റൂ എന്ന് ആളുകളെ തോന്നിപ്പിക്കാൻ ക്രിയേറ്റീവ് ആയി ആളുകൾ ചിന്തിച്ചു. ഒടിടിയെ മറികടന്ന് ആളുകളെ തിയേറ്ററിലേയ്ക്ക് എത്തിച്ചു,' സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
ഒടിടി പ്രേമികള്ക്ക് നിരാശപ്പെടേണ്ടി വരുമോ? തിരിച്ചടിയാകുമോ കേന്ദ്രസര്ക്കാരിന്റെ പുതിയ നീക്കം?ഒക്ടോബർ 9നാണ് ലിയോ ലോകവ്യാപകമായി റിലീസിനെത്തിയത്. വിജയ്യ്ക്ക് ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്ററാണ് ആദ്യ ചിത്രം. വിജയ്യോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താരനിരയാണ് ലിയോയിലുള്ളത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 59.4 കോടി രൂപയാണ് കേരളത്തിൽ നിന്നുള്ള സിനിമയുടെ കളക്ഷൻ.