ഒടിടി വിപ്ലവം അന്യഭാഷാ ത്രില്ലറുകളിലേക്ക് കാണികളെ എത്തിച്ചു,അവരിന്ന് ഗ്ലോബലാണ്; മിഥുൻ മാനുവൽ തോമസ്

'ഇന്ന് പ്രേക്ഷകൻ ഗ്ലോബലാണ്. പ്രത്യേകിച്ച് മലയാളി പ്രേക്ഷകൻ. ത്രില്ലറുകളെ അവർ സൂക്ഷ്മമായി വിലയിരുത്തും'

dot image

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമാണ് മിഥുൻ മാനുവൽ തോമസ്. ആദ്യ ചിത്രം 'ഓം ശാന്തി ഓശാന'യ്ക്ക് തിരക്കഥയൊരുക്കിക്കൊണ്ടാണ് മിഥുൻ സിനിമ രംഗത്ത് വരവറിയിക്കുന്നത്. തുടർന്ന് 'ആട്' എന്ന ചിത്രത്തിൽ തിരക്കഥാകൃത്ത് എന്നതിനൊപ്പം സംവിധായകന്റെ കുപ്പായവും അണിഞ്ഞു.

മിഥുൻ തിരക്കഥയൊരുക്കിയ ഏറ്റവും പുതിയ ചിത്രം 'ഗരുഡൻ' തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ത്രില്ലർ സിനിമകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള മിഥുൻ പ്രേക്ഷകരെ അത്തരം സിനിമ കാണിക്കാൻ ഒടിടി സഹായിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ത്രില്ലറുകൾക്ക് സ്വീകാര്യത ലഭിച്ചതിൽ വലിയ പങ്ക് ഒടിടിയ്ക്കുണ്ടെന്നും മിഥുൻ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി'ന് ശേഷം അഭിനവ് സുന്ദർ നായക്; പുതിയ ചിത്രം പ്രഖ്യാപിച്ചു

'അഞ്ചാം പാതിര' ചെയ്യുന്നത് കൊവിഡിന് മുൻപാണ്. 'ഗരുഡൻ' കൊവിഡിന് ശേഷവും. രണ്ട് കാലത്തും ത്രില്ലറുകൾ ഒരുക്കിയ ഒരാളെന്ന നിലയിൽ എനിക്ക് തോന്നുന്നത് നല്ല ത്രില്ലറുകൾക്ക് എല്ലാ കാലത്തും പ്രേക്ഷകരുണ്ടെന്നാണ്. പക്ഷേ കൊവിഡിന് ശേഷം ത്രില്ലറുകൾക്ക് സ്വീകാര്യത കൂടിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഒടിടിയുടെ വിപ്ലവം ഇതര ഭാഷയിലും വിദേശങ്ങളിലുമുള്ള ത്രില്ലറുകൾ കാണാൻ പ്രേക്ഷകരെ സഹായിച്ചിട്ടുണ്ട്. ഇന്ന് പ്രേക്ഷകൻ ഗ്ലോബലാണ്. പ്രത്യേകിച്ച് മലയാളി പ്രേക്ഷകൻ. ത്രില്ലറുകളെ അവർ സൂക്ഷ്മമായി വിലയിരുത്തും. അത് നമ്മുടെ മത്സരം കൂട്ടിയിട്ടുണ്ട്,' മിഥുൻ പറഞ്ഞു.

മുംബൈയിലെ അപ്പാർട്ട്മെന്റുകൾ വിറ്റ് രൺവീർ സിംഗ്; ലഭിച്ചത് വാങ്ങിയതിന്റെ മൂന്നിരട്ടിയിലേറെ

'റൊമാന്റിക് കോമഡി പടത്തിലാണ് തുടക്കമെങ്കിലും (ഓം ശാന്തി ഓശാന) എന്റെ പ്രിയ മേഖല ക്രൈം ത്രില്ലറുകളാണ്. വെസ്റ്റേൺ ക്രൈം ത്രില്ലർ പുസ്തകങ്ങൾ ഒരുപാട് വായിക്കാറുണ്ട്. കാണാൻ കൂടുതൽ ഇഷ്ടവും അത്തരം സിനിമകളാണ്. എഴുത്ത് തന്നെയാണ് എന്നും പ്രിയപ്പെട്ടത്. ''ആക്സിഡന്റൽ ഡയറക്ടർ'' എന്ന് എന്നെ വിളിക്കാം,' മിഥുൻ വ്യക്തമാക്കി.

ഇനി ഖുറേഷി അബ്രഹാമിന്റെ വരവിനായുള്ള കാത്തിരിപ്പ്; ദീപാവലി അപ്ഡേറ്റ്

'സംവിധായകനായ ശേഷം തിരക്കഥയെഴുത്ത് കുറേക്കൂടെ സാങ്കേതികമായി. സിനിമയുടെ സാങ്കേതികത്വം ഉൾകൊണ്ട് എഴുതാൻ സാധിക്കുന്നു. തുടക്കത്തിൽ സാങ്കേതികമായ കാര്യങ്ങൾ പറഞ്ഞുതരാൻ സംവിധായകൻ എപ്പോഴും ഒപ്പം വേണമായിരുന്നു. ഇപ്പോൾ മിഥുൻ മാനുവൽ എന്ന സംവിധായകൻ മിഥുൻ മാനുവൽ എന്ന തിരക്കഥാകൃത്തിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്,' മിഥുൻ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image