മുംബൈയിലെ അപ്പാർട്ട്മെന്റുകൾ വിറ്റ് രൺവീർ സിംഗ്; ലഭിച്ചത് വാങ്ങിയതിന്റെ മൂന്നിരട്ടിയിലേറെ

ഗോരെഗാവ് ഈസ്റ്റിലെ ഒബ്റോയ് എക്സ്ക്വിസൈറ്റ് റെസിഡൻഷ്യൽ കോംപ്ലക്സിലാണ് ആ ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ സ്ഥിതി ചെയ്യുന്നത്.

മുംബൈയിലെ അപ്പാർട്ട്മെന്റുകൾ വിറ്റ് രൺവീർ സിംഗ്; ലഭിച്ചത് വാങ്ങിയതിന്റെ മൂന്നിരട്ടിയിലേറെ
dot image

മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗ് തന്റെ മുംബൈയിലെ രണ്ട് അപ്പാർട്ട്മെന്റുകൾ വിറ്റതായ വാർത്തകളാണ് പുതിയ ചർച്ച. 2014 ഡിസംബറിൽ 4.64 കോടി രൂപയ്ക്ക് വാങ്ങിയ ഈ അപ്പാർട്ടുമെന്റുകൾ വിറ്റതാകട്ടെ മൂന്നിരട്ടി തുകയ്ക്ക്. 15.25 കോടിയ്ക്കടുത്താണ് രൺവീറിന് ലഭിച്ചത് എന്നാണ് റിപ്പോർട്ട്. ഗോരെഗാവ് ഈസ്റ്റിലെ ഒബ്റോയ് എക്സ്ക്വിസൈറ്റ് റെസിഡൻഷ്യൽ കോംപ്ലക്സിലാണ് ആ ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ സ്ഥിതി ചെയ്യുന്നത്.

1,324 ചതുരശ്ര അടി വീതം വിസ്തൃതിയുള്ള ഇടത്തിന്റെ ഓരോ യൂണിറ്റിനും 45.75 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയത്. രൺവീർ സിങ്ങും പങ്കാളി ദീപിക പദുകോണും അടുത്തിടെ ബാന്ദ്ര ബാൻഡ് സ്റ്റാൻഡിലെ സാഗർ രേശം ബിൽഡിംഗിൽ ഒരു വീട് വാങ്ങിയിരുന്നു. 119 കോടി രൂപയ്ക്കാണ് താരങ്ങള് ഇത് സ്വന്തമാക്കിയത്. ഇതിനു പിന്നാലെയാണ് പഴയ താമസ സ്ഥലം വിൽക്കാൻ തീരുമാനിച്ചത്.

അതേസമയം, രോഹിത് ഷെട്ടിയുടെ വരാനിരിക്കുന്ന പൊലീസ് ഡ്രാമയായ 'സിംഗം എഗെയ്ൻ' ൽ സിംബയായി തിരിച്ചുവരവിനൊരുങ്ങുകയാണ് രൺവീർ സിംഗ്. ഇതിനു പുറമെ ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന 'ഡോൺ 3'യിലും രൺവീർ വേഷമിടുന്നുണ്ട്. 2006-ൽ പുറത്തിറങ്ങിയ 'ഡോൺ' ൽ ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, ബൊമൻ ഇറാനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. അതിന്റെ തുടർച്ചയായ 'ഡോൺ 2' 2011-ൽ സ്ക്രീനുകളിൽ എത്തുകയും വാണിജ്യവിജയം നേടുകയും ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us