

വമ്പൻ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ് വിജയ് ചിത്രം 'ലിയോ'. വൻതാര നിര അണിനിരന്ന ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും ചിത്രത്തിലുടനീളം എത്തിയിരുന്നു. വിജയ്യുടെ മകനായി മാത്യു തോമസ്, ബാബു ആന്റണി, മഡോണ സെബാസ്റ്റ്യൻ, ശാന്തി മായാദേവി തുടങ്ങിയവരാണ് ലിയോയുടെ ഭാഗമായത്. എന്നാൽ മലയാളത്തിൽ നിന്ന് മറ്റൊരു യുവനടിയായ പുണ്യ എലിസബത്ത് ചിത്രത്തിലെത്തിയിരുന്നു. ഒരു സീനിൽ മാത്രം തൃഷയോടൊപ്പം അഭിനയിച്ച നടിയ്ക്ക് പക്ഷേ പരിഹാസ കമന്റുകളാണെത്തിയത്.
മോതിരം കൈമാറി കാളിദാസ് ജയറാമും തരിണി കലിംഗരായരും; വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് ആരാധകർതൃഷയ്ക്കൊപ്പമുള്ള തന്റെ രംഗത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പുണ്യ പങ്കുവച്ചിരുന്നു. 'ഇതിലും ഭേദം ഷൂട്ടിങ് കണ്ട് തിരിച്ചു വരുന്നതായിരുന്നു', എന്ന് ചിത്രത്തിന് താഴെ വന്ന കമന്റ്. ഇതിനോട് നടി പ്രതികരിക്കുകയും ചെയ്തു. 'വലിയ വേഷമാണു ചെയ്തതെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഞാൻ നന്ദിയുള്ളവളാണ്, എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനും നേടാനുമുണ്ടെന്ന് എന്നെത്തന്നെ ഓർമിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് പങ്കുവെച്ചത്', പുണ്യ പറഞ്ഞു.
റോളക്സിനെ വെല്ലുമോ 'കങ്കുവ'യിലെ സൂര്യ; റിലീസ് ഏപ്രിലിലെന്ന് റിപ്പോർട്ട്'ഗൗതമന്റെ രഥം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് പുണ്യ എലിസബത്ത്. ലിയോയിലെ തന്റെ അഭിനയത്തിന് ആശംസകളറിയിച്ചും പോസ്റ്റിന് പ്രതികരണങ്ങളെത്തുന്നുണ്ട്. അതേസമയം കേരളത്തിലും ലിയോ മികച്ച കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. 58 കോടിയുമായി രജനികാന്തിന്റെ ജയിലർ നേടിയ കേരളത്തിലെ റെക്കോർഡ് ഇതിനകം ലിയോ മറികടന്നു കഴിഞ്ഞു. വിജയ്യ്ക്ക് ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ.