'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി'ന് ശേഷം അഭിനവ് സുന്ദർ നായക്; പുതിയ ചിത്രം പ്രഖ്യാപിച്ചു

ആഷിഖ് ഉസ്മാന് പ്രൊഡക്ഷൻസ് ആണ് നിർമ്മാണം

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി'ന് ശേഷം അഭിനവ് സുന്ദർ നായക്; പുതിയ ചിത്രം പ്രഖ്യാപിച്ചു
dot image

ആദ്യ സംവിധാന സംരംഭത്തിന്റെ ഒന്നാം വാർഷികത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് അഭിനവ് സുന്ദർ നായക്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' തിയേറ്ററുകളിലെത്തി ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് രണ്ടാം ചിത്രം പ്രഖ്യാപിച്ചത്. 'മുകുന്ദൻ ഉണ്ണി' ഇഷ്ടപ്പെട്ടവർക്ക് ഇതും ഇഷ്ടപ്പെടും' എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകൻ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

ആഷിഖ് ഉസ്മാന് പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. സിനിമയുടെ തിരക്കഥ പൂർത്തിയായി വരികയാണെന്നും അഭിനവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്നു അഭിനവ്. 'ആനന്ദം', 'ഗോദ', 'ഉറിയടി', 'കുരങ്ങു ബൊമ്മൈ' എന്നീ സിനിമകളുടെ എഡിറ്ററായും പ്രവർത്തിച്ചു. അടിമുടി നെഗറ്റീവായ മുകുന്ദൻ ഉണ്ണി എന്ന വക്കീലിന്റെ കഥയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് പറഞ്ഞത്. വിനീത് ശ്രീനിവാസൻ അന്നോളം ചെയ്തിട്ടില്ലാത്ത തരം കഥാപാത്രമായിരുന്നു ചിത്രത്തിലേത്. തീയറ്ററിലും ഒടിടിയിലും സിനിമ മികച്ച അഭിപ്രായം നേടി.

ബിജു മേനോൻ നായകനാകുന്ന 'തുണ്ട്', അൽതാഫ് സലിം സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം 'ഓടും കുതിര ചാടും കുതിര', ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം, നവാഗത സംവിധായകന്റെ സൗബിൻ ഷാഫിർ-ആസിഫ് അലി ചിത്രം എന്നിവയെല്ലാം ആഷിഖ് ഉസ്മാന് നിർമ്മിക്കുന്ന വരുംകാല സിനിമകളാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us