2023ൽ ഇല്ല; 'ക്യാപ്റ്റൻ മില്ലറി'ന് പുതിയ റിലീസ് തീയതി

പൊങ്കൽ/സംക്രാന്തി റിലീസായി 2024ലാണ് സിനിമയെത്തുക

dot image

തമിഴകത്തെ പുതിയതലമുറ സംവിധായകരില് ശ്രദ്ധേയനായ അരുൺ മതേശ്വരൻ ധനുഷിനൊപ്പം ഒരുക്കുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'. 2023 ഡിസംബറിൽ തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീളുമെന്ന് വ്യക്തമാക്കി പുതിയ തീയതി പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൊങ്കൽ/സംക്രാന്തി റിലീസായി 2024ലാണ് സിനിമയെത്തുക.

'കുടുക്ക്', 'ചാവേർ', 'അടി'...; മലയാള സിനിമ ഈ ആഴ്ച ഒടിടിയിൽ

ഡിസംബർ 15നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. 2024 ജനുവരി 12 വെള്ളിയാഴ്ചയാകും സിനിമ തിയേറ്ററുകളിൽ എത്തുക. സത്യ ജ്യോതി ഫിലിംസ് ആണ് ക്യാപ്റ്റൻ മില്ലറിന്റെ നിർമ്മാതാക്കൾ. 1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ എന്നിരാണ് മറ്റുതാരങ്ങൾ.

അതേസമയം ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിൽ എത്തും മുമ്പേ അരുൺ മതേശ്വരനൊപ്പം മറ്റൊരു ചിത്രം കൂടിയൊരുക്കാൻ ധനുഷ് ധാരണയായിക്കഴിഞ്ഞു. കരിയറിന്റെ തുടക്കം മുതൽ ശ്രദ്ധയോടെ സിനിമകൾ തിരഞ്ഞെടുക്കുന്ന ധനുഷ് അരുണിന്റെ ആദ്യ സിനിമ തിയേറ്ററുകളിലെത്തും മുമ്പാണ് 'ക്യാപ്റ്റൻ മില്ലറി'നായി കൈകൊടുത്തത്. രണ്ടാം ചിത്രം ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ആണ് നിർമ്മിക്കുക.

ഭാഷകൾ ഭേദിച്ച് 'സപ്ത സാഗരദാച്ചേ എല്ലോ'; നാല് ഭാഷകളിൽ റിലീസിന്

സംവിധാന സംരംഭം 'ഡി 50'യുടെ തിരക്കുകളിലാണ് ധനുഷുള്ളത്. 'കർണ്ണ'ന് ശേഷം മാരി സെൽവരാജിനൊപ്പം പുതിയ സിനിമയും പ്രഖ്യാപിച്ചിരുന്നു. ശേഖർ കമ്മുലയ്ക്കൊപ്പം ഒരു പാൻ-ഇന്ത്യൻ ചിത്രവും ആനന്ദ് എൽ റായിയുടെ ഹിന്ദി ചിത്രമായ 'തേരേ ഇഷ്ക് മേ'യും ധനുഷിന്റെതായി അണിയറയിലുണ്ട്.

dot image
To advertise here,contact us
dot image