പകർപ്പവകാശ നിയമ ലംഘനം നടന്നെന്ന പരാതി; സൈജു കുറുപ്പ് നായകനായ ‘പൊറാട്ട് നാടക’ത്തിന് വിലക്ക്

സിനിമയുടെ സെൻസറിങ്ങിനും തുടർന്നുള്ള റിലീസിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

dot image

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിന് വിലക്ക്. പകർപ്പവകാശ നിയമ ലംഘനം നടന്നെന്ന പരാതിയിലാണ് സിനിമയുടെ സെൻസറിങ്ങും തുടർന്നുള്ള റിലീസും എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി വിലക്കേർപ്പെടുത്തിയത്. എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണന്റെയും നിർമ്മാതാവ് അഖിൽ ദേവിന്റെയും പരാതിയിലാണ് നടപടി.

കമൽ ന്നാ സംഭവം ഇറുക്ക്... പരീക്ഷണങ്ങളുടെ 'ഉലകനായകൻ'

സംവിധായകനും എഴുത്തുകാരനുമായ വിവിയൻ രാധാകൃഷ്ണന്റെതാണ് യഥാർത്ഥ തിരക്കഥ എന്നാണ് അവകാശവാദം. സിനിമയാക്കുന്നതിനായി 'ശുഭം’ എന്നു പേരിട്ടിരുന്ന തിരക്കഥ എൽഎസ്ഡി പ്രൊഡക്ഷൻസ് മാനേജിങ് ഡയറക്ടർ ആയ അഖിൽ ദേവിന് വർഷങ്ങൾക്കു മുൻേപ വിവിയൻ കൈമാറിയിരുന്നു. നായക വേഷം അവതരിപ്പിക്കാൻ അഖിൽ ദേവിന്റെ സഹായത്തോടെ വിവിയൻ രാധകൃഷ്ണൻ നടൻ സൈജു കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് വായിക്കാൻ തിരക്കഥ അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയാണെന്ന തരത്തിൽ ‘പൊറാട്ട് നാടകം’ എന്ന പേരിൽ ഇവർ സിനിമയാക്കിയെന്നാണ് അഖിൽ ദേവും വിവിയൻ രാധാകൃഷ്ണനും ആരോപിക്കുന്നത്.

നൗഷാദ് സഫ്രോൺ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേയ്ക്ക് കടന്നു. എമിറേറ്റ്സ് പ്രോഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കരയും ഗായത്രി വിജയനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image