
വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ ലിയോ റിലീസ് ചെയ്ത് മൂന്നാം വാരം പിന്നിടുമ്പോൾ വമ്പൻ കളക്ഷനാണ് നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം തമിഴ്നാട്ടിൽ ഒരു റെക്കോർഡ് സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 200 കോടിയാണ് നേടിയിരിക്കുന്നത്.
പൊന്നിയിൻ സെൽവനും ജയിലറിനും ശേഷം തമിഴ്നാട്ടിൽ നിന്ന് 200 കോടി കളക്ഷൻ നേടുന്ന മൂന്നാമത് ചിത്രമായിരിക്കുകയാണ് ലിയോ. 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ വിജയ് ചിത്രമാണ് ലിയോ. ആഗോളതലത്തിൽ ഇതുവരെ ചിത്രം 578 കോടിയാണ് നേടിയിരിക്കുന്നത്. ലിയോ അടുത്ത ദിവസങ്ങളിൽ തന്നെ 600 കോടി എന്ന സംഖ്യയിലെത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവർഷം നഷ്ടം 20,000 കോടി; കേന്ദ്രത്തെ പിന്തുണച്ച് റിഷബ് ഷെട്ടികേരളത്തിലും സിനിമ മികച്ച കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. 58 കോടിയുമായി സിനിമ രജനികാന്തിന്റെ ജയിലർ നേടിയ കേരളത്തിലെ റെക്കോർഡ് സിനിമ ഇതിനകം മറികടന്നു കഴിഞ്ഞു.
വിജയ്യ്ക്ക് ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്ററാണ് ആദ്യ ചിത്രം. വിജയ്യോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താരനിരയാണ് ലിയോയിലുണ്ട്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.