
May 18, 2025
09:16 PM
സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഈ ഫാസിൽ ചിത്രം. സംവിധായകൻ ഫാസിലും മക്കളും മരുമക്കളും പേരക്കുട്ടികളുമായി, 'ഒരു കംപ്ലീറ്റ് ഫാമിലി' ചിത്രമാണ് നസ്രിയ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി കമന്റുകളാണ് എത്തിയത്.
കൂട്ടത്തിൽ നിന്നാലും കണ്ണുകളുടക്കുന്നത് ഫഹദിലേക്കാണ് എന്നാണ് കൂടുതൽ പ്രതികരണങ്ങളും. ഫഹദിന്റെ കണ്ണിനെ കുറിച്ചും ശരീര ഭാഷയെ കുറിച്ചും കമന്റുകളുണ്ട്. ഫഹദിനെ കാണാൻ മാർക് സുക്കബർഗ് നെ പോലെ ഉണ്ടെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. നസ്രിയ, ഫഹദ് ഫാൻ പേജുകളിലും ചിത്രത്തിന് ആരാധകരേറെയാണ്.
അതേസമയം, നസ്രിയയും ഫഹദും സിനിമ തിരക്കുകളിലേക്ക് കടക്കുകയാണ്. സുധ കൊങ്കര-സൂര്യ ചിത്രത്തിൽ പ്രധാന വേഷത്തിലാണ് നസ്രിയ അടുത്തതായി എത്തുന്നത്. ഒൻപത് വർഷത്തിനുശേഷം നസ്രിയ ഒരു തമിഴ് ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. പുഷ്പ 2, തലൈവർ 170 എന്നിങ്ങനെ വമ്പൻ പ്രോജക്ടുകളാണ് ഫഹദിന്റേതായി അണിയറയിൽ.
'സൂര്യ 43' ടൈറ്റിൽ പ്രഖ്യാപിച്ചു; സുധ കൊങ്കര ചിത്രത്തിൽ നസ്രിയയും ദുൽഖറുമുണ്ടാകും