'ദളപതി വന്തിട്ടാര്'; ആവേശക്കടലായി 'ലിയോ' സക്സസ് മീറ്റ്

ലിയോയുടെ വിജയാഘോഷത്തിന്റെ ഭാഗമാകാൻ ദളപതി നേരിട്ടെത്തിയത് ഫാൻസിനെ സംബന്ധിച്ച് ആഘോഷരാവ് തന്നെയാണ്

dot image

തമിഴകത്തിന്റെ ദളപതിക്ക് വമ്പൻ സ്വീകരണമൊരുക്കി ആരാധകർ. ലിയോയുടെ റിലീസിന് മുന്നോടിയായി നടക്കേണ്ടിയിരുന്ന ട്രെയ്ലർ റിലീസ് ആഘോഷവും ഓഡിയോ ലൊഞ്ച് റിലീസും ഉൾപ്പടെയുള്ള പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയത് മുതൽ ആരാധകർ കാത്തിരുന്നത് ഒരുപക്ഷെ ഈ ദിവസത്തിനാകണം. ലിയോയുടെ വിജയാഘോഷത്തിന്റെ ഭാഗമാകാൻ ദളപതി നേരിട്ടെത്തിയത് ഫാൻസിനെ സംബന്ധിച്ച് ആഘോഷരാവ് തന്നെയാണ്.

ചെന്നൈ ജവഹര്ലാല് നെഹ്രു ഇന്ഡോര് സ്റ്റേഡിയത്തിലാണ് ആവേശത്തിരയിളക്കി സക്സസ് മീറ്റ് നടന്നത്. മാത്യു തോമസ്, മഡോണ സെബാസ്റ്റ്യന്, മന്സൂര് അലി ഖാന്, ഗൌതം വസുദേവ് മേനോന്, ലോകേഷ് കനകരാജ്, അര്ജുന്, ലോകേഷ് കനകരാജ് തുടങ്ങിയവരൊക്കെ എത്തിയതിന് ശേഷമായിരുന്നു വേദിയിലേക്ക് ദളപതിയുടെ മാസ് എന്ട്രി.

വിജയ്യുടെ എന്ട്രിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല് മീഡിയയില് വൈറലാണ്. അതേസമയം ചിത്രം ഇതിനകം 500 കോടി ക്ലബ്ബില് ഇടംപിടിച്ചിരിക്കുകയാണ്. വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ വിജയം എന്ന് വിശേഷിപ്പിക്കാം ലിയോയെ. 12 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില് 600 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തില് നിന്നും ചിത്രം ഇതിനകം 50 കോടിക്ക് മുകളിലും സ്വന്തമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image