
/entertainment-new/news/2023/10/19/director-prashanth-neel-praises-leo
വിജയ്-ലോകേഷ് ചിത്രം 'ലിയോ'യെ പ്രശംസിച്ച് സംവിധായകൻ പ്രശാന്ത് നീൽ. ലിയോ ആദ്യ പ്രദർശനം കണ്ട ശേഷമായിരുന്നു സംവിധായകന്റെ പ്രതികരണം. ലിയോ വെറുമൊരു സിനിമയല്ല എന്നും ആഘോഷമാണെന്നും പ്രശാന്ത് എക്സിലൂടെ കുറിച്ചു. ചിത്രം മുഴുനീള എന്റർടെയ്നറാണ്. സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്നും പ്രശാന്ത് നീൽ കുറിച്ചു.
'ലിയോ ഫിലിം ഇപ്പോൾ കണ്ടു, ഇത് ഒരു ഫുൾ-ഓൺ എന്റർടെയ്ൻമെന്റ് ആണ്. സംവിധായകൻ ലോകേഷ് നടൻ വിജയ്യെ അടുത്ത ലെവലിൽ അവതരിപ്പിച്ചു. സിനിമയിൽ ഒരു സർപ്രൈസ് ഉണ്ട്, പശ്ചാത്തല സംഗീതം മികച്ചതാക്കി അനിരുദ്ധ്. ലിയോയുടെ അവസാന 30 മിനിറ്റ് സ്ഫോടനാത്മകമാണ്. എല്ലാവരും അത് കാണാതെ പോകരുത്. പോയി കാണൂ. ഇത് വെറുമൊരു സിനിമയല്ല, ആഘോഷമാണ്'.
പ്രേക്ഷകരുടെ പ്രതീക്ഷയെ തളർത്താത്ത തനി ലോകേഷ് ചിത്രമെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് കാണികൾ അഭിപ്രായപ്പെടുന്നത്. വിജയ്യുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ലിയോയെ അടയാളപ്പെടുത്താമെന്നും പ്രതികരണങ്ങളുണ്ട്.