
May 14, 2025
06:53 AM
മിഷ്കിനൊപ്പം സിനിമ ചെയ്യുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രം അടുത്തിടെയാണ് ആരംഭിച്ചത്. മുറി മീശയും കട്ടി കണ്ണടയുമായി റെട്രോ ലുക്കിൽ പൊതുഇടത്ത് പ്രത്യക്ഷപ്പെട്ട സേതുപതി ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. മിഷ്കിൻ ചിത്രത്തിൽ മാത്രമല്ല, 'വിടുതലൈ'യുടെ സീക്വലിലെ ലുക്കുകളിലൊന്നും ഇതുതന്നെയാണെന്നാണ് വിവരം.
#VSP to sport a new retro look in Viduthalai sequel #VijaySethupathi @VijaySethuOffl #Viduthalai #ViduthalaiPart2 pic.twitter.com/b8J82z5DGM
— MCW (@MiniCinemaWorld) October 17, 2023
മിഷ്കിനൊപ്പം 'പിസാസ് 2'ൽ സേതുപതി അഭിനയിച്ചിട്ടുണ്ട്. ആൻഡ്രിയ ജെറിമിയ നായികയായ സിനിമയിൽ അതിഥി വേഷമായിരുന്നു വിജയ് സേതുപതിക്ക്. 'ട്രെയിൻ' എന്നാണ് മിഷ്കിൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരെന്നാണ് റിപ്പോർട്ട്. പിസാസ് 2 പ്രൊമോഷൻ പരിപാടികൾക്കിടെ വിജയ് സേതുപതിക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മിഷ്കിൻ വ്യക്തമാക്കിയിരുന്നു.
വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളായ 'വിടുതലൈ' 2023 മാർച്ചിലാണ് റിലീസിനെത്തിയത്. 'അസുരന്' ശേഷം വെട്രിമാരന് സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. സൂരിയുടെ കഥാപാത്രത്തിനായിരുന്നു ആദ്യ ഭാഗത്തിൽ കൂടുതൽ പ്രാധാന്യമെങ്കിൽ പെരുമാള് എന്ന സേതുപതിയുടെ വാധ്യാർ കഥാപാത്രത്തിന്റെ കഥയാകും രണ്ടാം ഭാഗം.