'സൂര്യ 43' ഞെട്ടിക്കുമെന്നുറപ്പ്; സുധ കൊങ്കര ചിത്രത്തിനായി സൂര്യ 'കോളേജ് പയ്യനാ'കും

സിനിമയിലെ ഈ മേക്കോവറിനായി സൂര്യ ശരീര ഭാരം കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്

'സൂര്യ 43' ഞെട്ടിക്കുമെന്നുറപ്പ്; സുധ കൊങ്കര ചിത്രത്തിനായി സൂര്യ 'കോളേജ് പയ്യനാ'കും
dot image

'സുരറൈ പോട്ര്' നേടിയ വലിയ വിജയത്തിന് ശേഷം തെന്നിന്ത്യൻ താരം സൂര്യയും സംവിധായിക സുധ കൊങ്കരയും കൈ കൊടുക്കുന്ന ചിത്രമാണ് സൂര്യ 43. നാഷണൽ അവാർഡ് കോംബോ വീണ്ടും ഒന്നിക്കുന്ന സിനിമയിൽ സൂര്യയുടെ ഗംഭീര മേക്കോവർ ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തില് ഒരു കോളേജ് വിദ്യാര്ത്ഥിയായി സൂര്യ എത്തും എന്നാണ് വിവരം.

സിനിമയിലെ ഈ മേക്കോവറിനായി സൂര്യ ശരീര ഭാരം കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ മേക്കോവറിന്റെ ദൈർഘ്യം എത്രയുണ്ടെന്നും ഏത് സന്ദർഭത്തിലാണ് ഈ മേക്കോവർ വരിക എന്നും വ്യക്തമല്ല. നേരത്തെ സുരറൈ പോട്രിന് വേണ്ടിയും നടൻ ഇത്തരം മേക്കോവർ നടത്തിയിരുന്നു. സിനിമയിൽ മാരൻ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം കാണിക്കുന്നതിനായി താരം ശരീരഭാരം കുറച്ചിരുന്നു.

സുരറൈ പോട്ര് പോലെ ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രവും യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഒരുക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തില് ദുല്ഖര് സൽമാൻ, നസ്രിയ, മാധവൻ, വിജയ് വർമ്മ തുടങ്ങിയവരും ഭാഗമുകുമെന്നും സൂചനകളുണ്ട്. 'കിങ് ഓഫ് കൊത്ത'യുടെ പ്രൊമോഷനിടെ ഇതേക്കുറിച്ച് ചോദ്യം വന്നപ്പോൾ ദുൽഖർ അണിയറപ്രവർത്തകർ പറയട്ടെ എന്നായിരുന്നു പ്രതികരിച്ചത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി വി പ്രകാശായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ' എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. 10 ഭാഷകളിലായി 3ഡിയിലാണ് കങ്കുവ റിലീസിനെത്തുന്നത്. പിരീയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് കങ്കുവ. ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായകനായി അഭിനയിക്കുന്നത്. ദിഷ പഠാനിയാണ് നായിക വേഷത്തിലെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us