
കരിയറിലെ ഏറ്റവും മികച്ച തുടക്കമാണ് 'ജവാൻ' എന്ന ഒറ്റ ചിത്രം കൊണ്ട് സംവിധായകൻ അറ്റ്ലിക്ക് ലഭിച്ചത്. ബോളിവുഡിലെ സെലിബ്രിറ്റി സംവിധായകർ പോലും വമ്പൻ ചെലവിൽ സിനിമയിറക്കി ബോക്സ് ഓഫീസിൽ ഇടം നേടാൻ കഷ്ടപ്പെടുന്ന സമയത്താണ് തെന്നിന്ത്യയിൽ നിന്നൊരു സംവിധായകൻ തന്റെ കന്നി ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നത്. 1100 കോടിയാണ് ജവാൻ ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്, അതായത് ബോളിവുഡിലെ എക്കാലത്തെയും വലിയ കളക്ഷൻ. ഇപ്പോഴിതാ അറ്റ്ലിയുടെ അടുത്ത സിനിമയെകുറിച്ചുള്ള വാർത്തകളും കൂടിയെത്തുകയാണ്.
അടുത്തത് 3000 കോടി കളക്ട് ചെയ്യുന്ന സിനിമ നിർമ്മിക്കുമെന്നാണ് അറ്റ്ലി ഒരഭിമുഖത്തിൽ പറഞ്ഞത്. ഷാരൂഖ് ഖാനും വിജയ്യും ചേർന്ന മൾട്ടിസ്റ്റാർ ചിത്രത്തിനാണ് താൻ പദ്ധതിയിട്ടിരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. 'അത് സംഭവിച്ചാൽ ഷാരൂഖ് ഖാനെയും വിജയ്യേയും കാസ്റ്റ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്', അറ്റ്ലി ഒരഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, അല്ലു അർജുനുമായി അറ്റ്ലി ഒരു ചിത്രം ചെയ്യുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ അടുത്തിടെ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യ സംവിധാനം ചെയ്യുന്നത് അല്ലുവുമായാണോ അതോ എസ്ആർകെ-വിജയ് മൾട്ടിസ്റ്റാർ ചിത്രമാണോ എന്നത് അടുത്ത വർഷം അറിയാം.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക