ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിനൊപ്പം ഓസ്റ്റിൻ ഡാൻ സംവിധായകനാകുന്നു; ജയസൂര്യ നായകൻ

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിനൊപ്പം ജയസൂര്യയുടെ മൂന്നാം ചിത്രമാണിത്

dot image

‘തല്ലുമാല’ എന്ന ചിത്രം കണ്ടവർക്ക് മണവാളൻ വസീമിനെയും അവനൊപ്പം നിന്ന എന്തിനും പോന്ന കൂട്ടുകാരെയും മറക്കാൻ സാധിച്ചെന്നു വരില്ല. കൂട്ടത്തിലെ വെള്ളാരം കണ്ണുകാരനായ ഓസ്റ്റിൻ ഇനി മലയാള സിനിമയിൽ സംവിധായകനാകും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 17-ാമത് ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടക്കുകയാണ് നടൻ ഓസ്റ്റിൻ ഡാൻ തോമസ്.

മലയാള ചലച്ചിത്ര നിര്മ്മാണ രംഗത്ത് ചെറിയ കാലയളവിൽ തന്നെ സ്വന്തമായ സ്ഥാനമുറപ്പിച്ച ആഷിക് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന പുതിയ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഓസ്റ്റിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിനൊപ്പം ജയസൂര്യയുടെ മൂന്നാം ചിത്രമാണിത്. 2014ൽ 'ഹാപ്പി ജേർണി', 2017ൽ 'ഷാജഹാനും പരീക്കുട്ടിയും' എന്നീ ചിത്രങ്ങളിൽ ജയസൂര്യ അഭിനയിച്ചിരുന്നു.

തല്ലുമാലയ്ക്ക് പുറമെ 'വിജയ് സൂപ്പറും പൗർണ്ണമിയും' എന്ന സിനിമയിലും ഓസ്റ്റിൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'അഞ്ചാം പാതിര'യിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയും പ്രവർത്തിച്ചു. പേര് നൽകിയിട്ടില്ലാത്ത ചിത്രത്തിൽ ചിത്രസംയോജകൻ നിഷാദ് യൂസഫ് തിരക്കഥാകൃത്തായി അരങ്ങേറുകയാണ്. 'തല്ലുമാല'യിലൂടെ സംസ്ഥാന പുരസ്കാരം നേടിയ എഡിറ്ററാണ് അദ്ദേഹം. ജിംഷി ഖാലിദ് ആണ് കാമറ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ഴോണർ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ നാച്ചുറൽ ഫാൻ്റസി ചിത്രം 'കത്തനാരി'ൽ അഭിനയിക്കുകയാണ് ജയസൂര്യ ഇപ്പോൾ. വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് കത്തനാരുടെ ചിത്രീകരണം. ജയസൂര്യയ്ക്കൊപ്പം അനുഷ്ക ഷെട്ടിയാണ് മറ്റൊരു പ്രധാന കഥാപാത്രം. അനുഷ്കയുടെ മലയാള സിനിമാ അരങ്ങേറ്റം കൂടിയാണ് ചിത്രം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image