ഒടുവിൽ ആരാധകരുടെ പരാതിക്ക് മറുപടിയായി; അനിരുദ്ധിന് ചെക്ക് സമ്മാനിച്ച് കലാനിധി മാരൻ

ആരാധകരുടെ ആ പരാതിയ്ക്ക് ഒടുവിൽ പരിഹാരമായിരിക്കുകയാണ്.

dot image

ജയിലറിന്റെ വിജയത്തിന് ശേഷം നിർമ്മാതാവ് കലാനിധി മാരൻ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും രജനികാന്തിനും ചേസികും കാറും സമ്മാനിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സിനിമയുടെ സംഗീത സംവിധായകൻ അനിരുദ്ധിന് സമ്മാനങ്ങൾ നൽകാത്തതിൽ ആരാധകർ നിരാശ പങ്കുവെക്കുകയും ചെയ്തു. സിനിമയുടെ നട്ടെല്ല് എന്ന് അനിരുദ്ധിന്റെ സംഗീതത്തെ പ്രേക്ഷകർ വിളിക്കുമ്പോൾ അദ്ദേഹത്തിന് എന്തുകൊണ്ട് സമ്മാനം നൽകിയില്ല എന്നാണ് പലരും ചോദിച്ചത്.

ആരാധകരുടെ ആ പരാതിയ്ക്ക് ഒടുവിൽ പരിഹാരമായിരിക്കുകയാണ്. തിങ്കളാഴ്ച കലാനിധി മാരൻ അനിരുദ്ധിന് ചെക്ക് സമ്മാനിച്ചു. സൺ പിക്ചേഴ്സിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സിനിയമയിലെ ബിജിഎമ്മും ഗാനങ്ങളും ഒരുപോലെ ഹിറ്റ്ചാർട്ടിൽ ഇടം നേടിയവയാണ്. 'കാവാല', 'ഹുകും' എന്നീ ഗാനങ്ങൾ ഈ വർഷത്തെ പ്ലേലിസ്റ്റിൽ ഒന്നാമതെത്തിയിരുന്നു. ഈ ഗാനങ്ങൾ ഉണ്ടാക്കിയ ട്രെൻഡ് ഇപ്പോഴും അവസാനിച്ചിട്ടില്ല.

അതേസമയം ജയിലർ ഈ മാസം ഏഴാം തീയതി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. രജനികാന്തിന് പുറമെ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്രോഫ്, വിനായകൻ, രമ്യ കൃഷ്ണൻ, തമന്ന തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്.

dot image
To advertise here,contact us
dot image