തമിഴിൽ അരങ്ങേറാൻ ആമിർ ഖാൻ; ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകും

ആമിർ പ്രതിനായക വേഷത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ

dot image

താരങ്ങൾ ഇൻഡസ്ട്രികൾ വിട്ട് അഭിനയിക്കുന്നത് ഇക്കാലത്ത് സർവസാധാരണമാണ്. ജയിലറിൽ മോഹൻലാലും ശിവ രാജ്കുമാറും ജാക്കി ഷ്റോഫുമെല്ലാം ഇൻഡസ്ട്രി വിട്ടു വന്നുണ്ടാക്കിയ ഓളം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ബോളിവുഡ് താരം സഞ്ജയ് ദത്ത് വിജയ് ചിത്രം 'ലിയോ'യിലെ പ്രധാന താരമാണ്. ബോളിവുഡിൽ നിന്ന് ആമിർ ഖാൻ കൂടി തമിഴിലേക്കെത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ എ ജി എസ് പ്രൊഡക്ഷൻസിന്റെ ഉടമ ഐശ്വര്യ കല്പതിയ്ക്കൊപ്പമുള്ള ആമിറിന്റെ ചിത്രമാണ് വാർത്തയ്ക്ക് ആധാരം. വിജയ്- വെങ്കട് പ്രഭു ചിത്രം 'ദളപതി 68', ജയം രവി നായകനാകുന്ന 'തനി ഒരുവൻ 2' എന്നിവയാണ് നിർമ്മാണ കമ്പനി അടുത്തിടെ പ്രഖ്യാപിച്ച ചിത്രങ്ങൾ. നായക നടന് പുറമെ അഭിനേതാക്കളെ പ്രഖ്യാപിക്കാത്തതിനാൽ ഈ ചിത്രങ്ങളിൽ ഒന്നിലാകും ആമിർ എത്തുക എന്നാണ് തമിഴ് സിനിമാ പ്രേക്ഷകർക്കിടയിലെ ചർച്ച. ആമിർ പ്രതിനായക വേഷത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ. 'ഇക്കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളെ ഞാൻ നേരിൽ കാണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല,' എന്നാണ് ഐശ്വര്യ ചിത്രത്തിനൊപ്പം കുറിച്ചത്.

തനി ഒരുവൻ ആദ്യ ഭാഗത്തിൽ സിദ്ധാർത്ഥ് അഭിമന്യുവെന്ന പ്രതിനായകനായി എത്തിയ അരവിന്ദ് സ്വാമിയുടെ നിലവാരത്തോട് നീതി പുലർത്താൻ ശക്തനായ ഒരു വില്ലനെയാണ് 'തനി ഒരുവൻ 2'ൽ ആരാധകർ പ്രതീക്ഷിക്കുന്നത്. 'തനി ഒരുവൻ 2' ൽ ആമിർ ഖാനെ പ്രതിനായകനാക്കാനായാൽ നീതിപൂർവ്വമായ കാസ്റ്റിങ് ആകുമിതെന്നാണ് ഇൻഡസ്ട്രിയുടെ വിലയിരുത്തൽ. അതേസമയം ദളപതി 68ൽ ആകും ആമിർ എത്തുന്നതെങ്കിൽ ഡബിൾ ഹൈപ്പ് ആകും ചിത്രത്തിന് ലഭിക്കുക.

dot image
To advertise here,contact us
dot image