/entertainment-new/news/2023/09/03/rajinikanths-jailer-gets-an-ott-release-date-were-shah-rukh-khans-jawan-release-day

ഒടിടിയിലും തിയേറ്ററിലും ഒരേ ദിവസം റിലീസ്; ജയിലർ-ജവാൻ ക്ലാഷുണ്ടാകുമോ?

ബിഗ് സ്ക്രീനിലും ഒടിടിയിലും തരംഗം തീർക്കാനൊരുങ്ങുന്നത് ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രവും ബോക്സ് ഓഫീസിൽ റെക്കോർഡ് കാത്തിരിക്കുന്ന മറ്റൊരു ആക്ഷൻ ത്രില്ലറുമാണ്

dot image

തിയേറ്റർ ഓട്ടത്തിന് ശേഷം രജനികാന്തിന്റെ 'ജയിലർ' ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം വൻ നേട്ടങ്ങളുമായി ബിഗ് സ്ക്രീനിൽ നിന്നിറങ്ങുമ്പോൾ തട്ടിൽ കയറാൻ തയ്യാറെടുക്കുകയാണ് കിംഗ് ഖാന്റെ 'ജവാൻ'. സെപ്റ്റംബർ ഏഴിന് ജവാൻ തിയേറ്ററിലെത്തുന്ന ദിവസം തന്നെയാണ് ഒടിടിയിൽ ജയിലർ സ്ട്രീമിംഗ് ആരംഭിക്കുക. ഇതോടെ ബിഗ് സ്ക്രീനിലും ഒടിടിയിലും തരംഗം തീർക്കാനൊരുങ്ങുന്നത് ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രവും ബോക്സ് ഓഫീസിൽ റെക്കോർഡ് കാത്തിരിക്കുന്ന മറ്റൊരു ആക്ഷൻ ത്രില്ലറുമാണ്.

ആമസോൺ പ്രൈമിലാണ് ജയിലർ സംപ്രേക്ഷണം ചെയ്യുന്നതെന്ന് പ്രൈം വീഡിയോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആഗോളതലത്തിൽ ജവാനും ഏഴിന് തന്നെ റിലീസ് ചെയ്യും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരാണ് രജനികാന്തും ഷാരൂഖും. ജയിലർ വിജയമാണ് രജനിയെ ഒന്നാം സ്ഥാനക്കാരനാക്കിയത്. അതേസമയം ജവാനിൽ വലിയ പ്രേതീക്ഷയാണ് ഇന്ത്യൻ സിനിമാസ്വാദകർ നൽകിയിരിക്കുന്നത്.

'പഠാൻ' വിജയം ജവാനിൽ ആവർത്തിച്ചാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്താൻ ഷാരൂഖിന് കഴിഞ്ഞേക്കും. മാത്രമല്ല അടുപ്പിച്ച് രണ്ട് തവണ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുന്ന നായകനാകും ഷാരൂഖ്. അത്തരത്തിലാണ് ജവാൻ സൃഷ്ടിക്കുന്ന പ്രീ റിലീസ് ഹൈപ്പ്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതി പ്രതിനായകനായുമെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us