ലാല അമർനാഥിന്റെ ബയോപിക് ഒരുങ്ങുന്നു; നായകനായി ആമീർ ഖാനോ റൺബീറോ?

ഹിരാനിയുടെ രണ്ടാമത്തെ ബയോപിക്കാണിത്. ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ആദ്യത്തേത്

dot image

ഹിറ്റ് സിനിമകളുടെ സംവിധായകൻ രാജ്കുമാർ ഹിരാനിയുടെ ഷാരൂഖ് ചിത്രം 'ഡങ്കി' ബോളിവുഡ് പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. ഈ വർഷം ക്രിസ്മസ് റിലീസായൊരുങ്ങുന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഒരു ബയോപിക് ചെയ്യാനുള്ള പദ്ധതിയിലാണ്. ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റനായ ലാല അമർനാഥിന്റെ ബയോപിക്കുമായാണ് രാജ്കുമാർ ഹിരാനി എത്തുന്നതെന്നാണ് റിപ്പോർട്ട്. ഹിരാനിയുടെ രണ്ടാമത്തെ ബയോപിക്കാണിത്. ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ആദ്യത്തേത്.

ആദ്യ ബയോപിക്കിൽ സഞ്ജയ്യായി അഭിനയിച്ച റൺബീർ കപൂർ തന്നെയാകും ലാല അമർനാഥായി വേഷമിടുക എന്നാണ് സൂചന. സിനിമയുടെ കാസ്റ്റിങ് പൂർണമായിട്ടില്ല. അതുകൊണ്ടു തന്നെ തിരക്കഥ തയ്യാറായാൽ നായക വേഷത്തിനായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, രൺബീറും ആമീർ ഖാനുമാണ് ഹിരാനിയുടെ മനസിലുണ്ടായിരുന്ന ലാല അമർനാഥ്. എന്നാൽ ആമീർ പിന്മാറിയതോടെ റൺബീറിലേക്ക് വേഷം വരുകയായിരുന്നുവെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതല്ല, ഹിരാനി നടൻ വിക്കി കൗശലിനെയും സമീപിച്ചതായുള്ള വാർത്തകളുമെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ പൂർണമായാൽ അടുത്ത വർഷം പകുതിയോടെ ഷൂട്ടിങ് ആരംഭിച്ചേക്കും.

അതേസമയം, 2024 ജനുവരിയിൽ ഹിരാനിയുമായി മറ്റൊരു സിനിമയിൽ ആമീർ ഒന്നിക്കുമെന്നാണ് റിപ്പോർട്ട്. നിതേഷ് തിവാരിയുടെ 'രാമായണ'യാണ് രൺബീറിന്റെ അടുത്ത ചിത്രം. അടുത്ത വർഷം ആദ്യ പാദത്തിൽ ചിത്രം ആരംഭിക്കും. ചിത്രത്തിൽ ആലിയ ഭട്ട് സീതയായി വേഷമിടുമെന്നായിരുന്നു വിവരം. എന്നാൽ സായ് പല്ലവിയെ സമീപിച്ചതായി ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

dot image
To advertise here,contact us
dot image