സ്വയം സ്നേഹിക്കൽ ശക്തമായ വിപ്ലവമെന്ന് മഞ്ജു; വയസ് റിവേഴ്സ് ഗിയറിലെന്ന് ആരാധകരുടെ സ്നേഹം

സ്വയം സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞ് മഞ്ജു പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്

dot image

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് നടി മഞ്ജു വാര്യർ. ഏറെ ആരാധകരാണ് താരത്തിനുള്ളത്. സിനിമയിലെ രണ്ടാം വരവിന് ശേഷം മഞ്ജു വാര്യരെ പ്രചോദനമായി കാണുന്നവരും കുറവല്ല. സ്വയം സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞ് മഞ്ജു പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

'ഞാൻ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം,' എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യരുടെ പോസ്റ്റ്. റാണി പിങ്ക് സാരിയിൽ സന്തോഷത്തോടെ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ ശ്രദ്ധേയമാകുകയാണ്. നിങ്ങളൊരു ഫിനിക്സ് പക്ഷിയാണെന്നും പ്രചോദനമാണെന്നും ചിലർ അഭിപ്രായപ്പെടുമ്പോൾ വയസ് പിന്നോട്ടാണെന്നും പിങ്കിൽ സുന്ദരിയായിരിക്കുന്നു എന്നുമാണ് മറ്റു ചിലർ പറയുന്നത്.

ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസിന് കാരണമാകുന്നു എന്നാണ് മറ്റൊരു കമന്റ്. നാല്പതുകളിലും ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധവയ്ക്കുന്ന താരം യോഗ ചെയ്യുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

'വെള്ളരി പട്ടണം' ആണ് അവസാനം റിലീസ് ചെയ്ത മഞ്ജു വാര്യർ ചിത്രം. സൗബിൻ ഷാഹിർ ആയിരുന്നു സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. പൊളിറ്റിക്കൽ സറ്റയർ ഴോണറിൽ എത്തിയ സിനിമ വിജയം കണ്ടിരുന്നില്ല. രജനികാന്തിനൊപ്പം മഞ്ജു വാര്യർ ഒന്നിക്കുന്നതായ വാർത്ത സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാണ്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Story Highlights: Photos posted by Manju Warrier on social media gone viral

dot image
To advertise here,contact us
dot image