
കോളിവുഡ് ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഒഴിച്ചുകൂടാൻ കഴിയാനാകാത്ത സിനിമയാണ് ലോകേഷ് കനകരാജ്-കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങിയ 'വിക്രം'. ചിത്രത്തിന്റെ ക്ലൈമാക്സിൽ പ്രേക്ഷകനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച സീനായിരുന്നു സൂര്യയുടെ റോളക്സ് എന്ന കാമിയോ എൻട്രി. പ്രകടനം കൊണ്ടും മേക്കോവർ കൊണ്ടും ഞെട്ടിച്ച സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം നായകനാകുന്ന ചിത്രം വരുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ എത്തുന്നത്. ചിത്രം വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ' 'ൽ പങ്കുവെച്ചിട്ടുള്ളത്.
ഫാൻസുമായി നടത്തിയ മീറ്റിൽ സൂര്യ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്ന് ട്രേഡ് അനലിസ്റ്റ് സിദ്ധാർത്ഥ് ശ്രീനിവാസ് ''ൽ കുറിച്ചു. റോളക്സിന്റെ ഒരു സ്പിന് ഓഫ് സ്റ്റാന്ഡ് എലോണ് ചിത്രമാണ് ലോകേഷ് പ്ലാന് ചെയ്യുന്നത് എന്നും പ്രഖ്യാപനം ഉടന് ഉണ്ടാവുമെന്നും റിപ്പോർട്ടുണ്ട്. സൂര്യയെ നായകനാക്കി ലോകേഷ് 'ഇരുമ്പ് കൈ മായാവി' എന്ന ചിത്രം മുൻപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആദ്യം 'റോളക്സ്' ചിത്രം തന്നെയാകും ഉണ്ടാവുകയെന്നാണ് വിവരം.
#Rolex - standalone film on the way!
— Siddarth Srinivas (@sidhuwrites) August 13, 2023
"Recently, #LokeshKanagaraj narrated a story about Rolex's separate film, and I'm very impressed with it. We will speak about it soon and start. Irumbu Kai Mayavi will begin only after the Rolex film"
- @Suriya_offl at his recent fans meet… pic.twitter.com/u6NcYByrFX
വിക്രം സിനിമയ്ക്ക് ശേഷം കമൽഹാസന്റെ പെർഫോമൻസോളം ശ്രദ്ധിക്കപ്പെട്ടതായിരുന്നു റോളക്സ് എന്ന കഥാപാത്രം. ഒന്നോ രണ്ടോ സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട റോളക്സായുള്ള സൂര്യയുടെ പ്രകടനത്തിനും ആ കഥാപാത്രത്തിനും പ്രത്യേക ഫാൻബേസ് തന്നെ ഉണ്ടായി. അതുകൊണ്ടുതന്നെ റോളക്സിന്റെ സിനിമ സൂര്യ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്കുന്ന വാര്ത്തയാണ്.