വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ; സിദ്ദിഖിന് ആദരാഞ്ജലിയുമായി മമ്മൂട്ടി

നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെൻ്റ്, മാമുക്കോയ തുടങ്ങിയവരുടെ വിയോഗം സമീപകാലത്തായിരുന്നു

dot image

കൊച്ചി: സംവിധായകൻ സിദ്ദിഖിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ചുരുങ്ങിയ വാക്കുകളിലാണ് മമ്മൂട്ടി സിദ്ദിഖിനെ അനുസ്മരിച്ചത്. 'വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ. അതുണ്ടാക്കുന്ന നിസീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ. സ്വന്തം സിദ്ദിഖിന്, ആദരാഞ്ജലി'. മമ്മൂട്ടി തൻ്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

സിനിമ, രാഷ്ട്രീയ രംഗത്തെ തന്റെ പ്രിയ സുഹൃത്തുക്കളെ ഓർമ്മിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. സിനിമയിൽ മമ്മൂട്ടിയുടെ സഹപ്രവർത്തകരായിരുന്ന നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെൻ്റ്, മാമുക്കോയ തുടങ്ങിയവരുടെ വിയോഗം സമീപകാലത്തായിരുന്നു.

കഴിഞ്ഞ മാസം 18 നായിരുന്നു പൊതുരംഗത്തെ മമ്മൂട്ടിയുടെ പ്രിയ സുഹൃത്തും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗം. ഏതാനും ദിവസങ്ങൾക്ക് ശേഷം സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച നടനായത് മമ്മൂട്ടി ആയിരുന്നു. എങ്കിലും പുരസ്കാര വിജയത്തിന്റെ ആഘോഷങ്ങൾ മമ്മൂട്ടി ഒഴിവാക്കി. ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനാർത്ഥമാണ് മമ്മൂട്ടി ആഘോഷങ്ങൾ ഒഴിവാക്കിയത്. പിന്നാലെയാണ് മറ്റൊരു പ്രിയ സുഹൃത്തിന്റെ വിയോഗവാർത്തയും മമ്മൂട്ടിയുടെ കാതുകളിലേക്ക് എത്തുന്നത്.

dot image
To advertise here,contact us
dot image