

മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം 'വൃഷഭ'യുടെ ചിത്രീകരണം ജൂലൈ അവസാന വാരം ആരംഭിച്ചിരുന്നു. 2024ലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമെന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെകുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സംഘട്ടന രംഗം ചിത്രീകരിക്കാനായി മോഹൻലാൽ മൈസൂരിൽ എത്തി. ഹെലികോപ്റ്ററിൽ താരം വന്നിറങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.
നന്ദകിഷോറിന്റെ സംവിധാനത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് വൃഷഭ ഒരുങ്ങുന്നത്. ഇമോഷണൽ ആക്ഷൻ ഡ്രാമ ഴോണറിൽ അച്ഛൻ-മകൻ ബന്ധമാണ് സിനിമ കൈകാര്യം ചെയ്യുക. സിനിമയിൽ അതീവ പ്രാധാന്യമുള്ള രംഗമാണ് ഇപ്പോൾ ചിത്രീകരിക്കുന്നത് എന്നാണു വിവരം.
#Mohanlal Lands in Mysore for a massive action sequence shooting for #Vrushabha💥 pic.twitter.com/jFUGQwMglA
— AmuthaBharathi (@CinemaWithAB) August 8, 2023
മോഹൻലാലിന്റെ മകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവതാരം റോഷൻ മേക്കയാണെന്നാണ് റിപ്പോർട്ട്. സിമ്രാൻ, ഷനായ കപൂർ എന്നിവർ നായികമാരാണ്. ഗരുഡ റാം പ്രതിനായകനാകും. ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിക്കുകയെന്നും റിപ്പോർട്ട് ഉണ്ട്. അക്കാദമി അവാർഡ് നേടിയ 'മൂൺലൈറ്റ്' എന്ന സിനിമയുടെ നിർമ്മാതാവ് നിക് തർലോയാണ് വൃഷഭയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
#MohanLal's #VRUSHABHA now has #NickThurlow - The Executive Producer Of Academy Award Winning ‘Moonlight' to Create A Grandeur Action Spectacle 👌🖖.. Pan Indian Epic Action film hitting over 4.5K+ screens in 2024 💥 pic.twitter.com/C9eMSJkym9
— VCD (@VCDtweets) August 7, 2023
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് വൃഷഭ പ്രഖ്യാപിച്ചത്. 200 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവായി കണക്കാക്കുന്നത്. ഏക്ത കപൂറിൻറെ ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുക.