കേരളത്തില് 'ഷമ്മി'യെ ഏറ്റെടുത്ത പോലെ 'രത്നവേലു'വിനെ ഏറ്റെടുത്ത് തമിഴ്നാട്ടിലെ ഒരു വിഭാഗം

ഫഹദ് ഫാസിൽ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്

dot image

മാരി സെൽവരാജ് ചിത്രം 'മാമന്നൻ' ഒടിടിയിലെത്തിയതു മുതൽ പ്രതിനായകനായ ഫഹദ് ഫാസിലിന്റെ രത്നവേലുവാണ് ചർച്ചാവിഷയം. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ കേരളത്തിൽ ചിലർ ഏറ്റെടുത്തതു പോലെ രത്നവേലുവിനെ ഒരുവിഭാഗം ആഘോഷിക്കുന്ന കാഴ്ചയാണ് തമിഴ്നാട്ടിൽ. ഫഹദ് ഫാസിൽ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

ഫഹദ് ഫാസിലിന്റെ രത്നവേലു എന്ന കഥാപാത്രത്തെ ഏറ്റെടുത്ത ജാതി സംഘടനകളുടെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജാതീയമായ വേർതിരിവുകൾ ശക്തമായ തമിഴകത്തെ മുന്നോക്ക ജാതിവാദികളാണ് ഇത്തരം വീഡിയോകള്ക്ക് പിന്നില്. ജാതിയെ വാഴ്ത്തുന്ന പാട്ടുകളില് മാമന്നനിലെ ഫഹദിന്റെ രംഗങ്ങള് എഡിറ്റ് ചെയ്ത് ചേര്ത്ത വീഡിയോകളാണ് വൈറലാകുന്നത്.

ഉദയനിധിയെയും വടിവേലുവിനെയുമൊക്കെ ഫഹദിന്റെ പ്രകടനം വളരെ ദൂരം പിന്നിലാക്കിയെന്നാണ് ചില പോസ്റ്റുകൾ പറയുന്നത്. നായകന്റെ ആശയമാണ് മുന്നിൽ നിൽക്കേണ്ടതെങ്കിൽ ഒരിക്കലും ഫഹദിനെ പ്രതിനായകനാക്കരുത് എന്ന അഭിപ്രായവും തമിഴ് പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.

'പരിയേറും പെരുമാളി'നും 'കര്ണനും' ശേഷം മാരി സെല്വരാജ് ഒരുക്കിയ ചിത്രമാണ് മാമന്നൻ. തന്നെ ആവേശം കൊള്ളിക്കുന്ന കഥയോ സംവിധായകനോ ഉണ്ടെങ്കിൽ മാത്രം മലയാളത്തിന് പുറത്ത് അഭിനയിക്കുന്ന ഫഹദ് ഫാസിൽ, മാരി സെൽവരാജിന്റെ ലോകം പരിചിതമായിരുന്നില്ലെന്നും അതിന്റെ ഭാഗമാകാനുള്ള ആഗ്രഹമാണ് മാമന്നനിൽ എത്തിച്ചതെന്നുമാണ് പറഞ്ഞത്. ബോക്സ് ഓഫീസില് മികച്ച പ്രതികരണം ലഭിച്ച ചിത്രം ആദ്യ വാരം കൊണ്ട് മാത്രം 40 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു.

dot image
To advertise here,contact us
dot image