ആരാധകർക്ക് ബെർത്ത്ഡെ സർപ്രൈസ്; 'സൂര്യ 43'ൽ പ്രധാന കഥാപാത്രമാകാൻ ഡിക്യു

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല

dot image

നാഷണൽ അവാർഡ് ചിത്രം 'സുററൈ പോട്ര്' എന്ന സിനിമയ്ക്ക് ശേഷം സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്നുവെന്ന വാർത്ത മുൻപെത്തിയിരുന്നു. സംവിധായിക തന്നെയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാൽ സിനിമയ്ക്ക് മറ്റൊരു അപഡേറ്റ് കൂടിയിപ്പോൾ എത്തുകയാണ്. സൂര്യ 43-ൽ ദുൽഖർ സൽമാനും ഭാഗമാകുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റാണ് ചിത്രം ഒരുക്കുന്നത്. 2ഡി തന്നെയാകും ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് വിവരം. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി വി പ്രകാശാണ്. ജി വിയുടെ നൂറാമത്തെ ചിത്രമാണ് സുധ കൊങ്കരയ്ക്കൊപ്പമെന്ന് നേരത്തെ അറിയിച്ചിരുന്നു. 'ജി വി 100 ലെറ്റ്സ് ഗോ' എന്ന ഹാഷ് ടാഗും വൈറലാണ്.

സൂര്യയുടെ ജന്മദിനമായ ജൂലൈ 23-ന് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. എന്നാൽ അതുണ്ടായില്ല. വരും ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

dot image
To advertise here,contact us
dot image