/entertainment-new/news/2023/07/28/atlees-varun-dhawan-and-keerthy-suresh-starrer-to-go-on-floors-in-august

ജവാൻ എത്തും മുമ്പേ ബോളിവുഡിൽ അടുത്ത പടം പിടിക്കാൻ അറ്റ്ലി; കീർത്തി സുരേഷ് നായികയാകും

'വി ഡി18' ആണ് അറ്റ്ലിയൊരുക്കുന്ന രണ്ടാം ചിത്രം

dot image

അറ്റ്ലി-നയൻതാര എന്നിവരുടെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയിലും ഷാരൂഖ് ഖാൻ നായകനാകുന്ന അറ്റ്ലി ചിത്രമെന്ന നിലയിലും ഇന്ത്യൻ സിനിമാ ലോകം ഒന്നാകെ 'ജവാനാ'യുള്ള കാത്തിരിപ്പിലാണ്. സെപറ്റംബർ ഏഴിനാണ് ആഗോള തലത്തിൽ സിനിമ തിയേറ്ററുകളിലെത്തുന്നത്. ജവാനെത്തും മുമ്പേ ബോളിവുഡിൽ രണ്ടാം ചിത്രമൊരുക്കാനുള്ള തയാറെടുപ്പിലാണ് അറ്റ്ലി.

വരുൺ ധവാൻ നായകനാകുന്ന 'വി ഡി18' ആണ് അറ്റ്ലിയൊരുക്കുന്ന രണ്ടാം ചിത്രം. 2016ലെ അറ്റ്ലിയുടെ തമിഴ് ഹിറ്റ് 'തെരി'യുടെ റീമേക്ക് ആണിതെന്നാണ് വിവരം. കീർത്തി സുരേഷ് ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ആഗസ്റ്റിൽ 15 ദിവസം നീണ്ടുനിൽക്കുന്ന ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കും. 2024 മെയ് 31ന് ചിത്രം റിലീസിനെത്തുമെന്ന് വരുൺ ധവാൻ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

ജവാനിൽ തമിഴ് നടൻ വിജയ് ഉണ്ടാകുമെന്ന് അടുത്തിടെ ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ യാനിക്ക് ബെൻ പറഞ്ഞിരുന്നു. ഷാരൂഖും വിജയ്യും ഒന്നിച്ചുള്ള സീനുകൾ ജവാനിൽ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വിജയ് സേതുപതി, ദീപിക പദുക്കോൺ എന്നിവരും സിനിമയിലെ താരങ്ങളാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഷാരൂഖിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന ഖ്യാതി കൂടി ജവാനുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us