ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം തമന്നയുടെ കയ്യിൽ?; വൈറലായി ചിത്രം, മറുപടിയുമായി നടി

രണ്ട് കോടി രൂപയാണ് മോതിരത്തിന്റെ വിലയെന്നാണ് റിപ്പോർട്ട്

dot image

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസത്തെ വലിയ ചർച്ചയായിരുന്നു നടി തമന്ന ഭാട്ടിയയുടെ വജ്ര മോതിരം. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മോതിരമാണ് തമന്ന അണിഞ്ഞിരിക്കുന്നതെന്നും ഇത് രാം ചരണിന്റെ പങ്കാളി ഉപാസന നടിക്ക് സമ്മാനമായി നൽകിയതാണെന്നാണ് ബോളിവുഡ് നവ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ട് കോടി രൂപയാണ് മോതിരത്തിന്റെ വിലയെന്നും റിപ്പോർട്ടിലുണ്ട്.

വിരലുകളിൽ വലിയ വജ്രമോതിരവുമായി നിൽക്കുന്ന തമന്നയുടെ ചിത്രം വൈറലായതോടെ നടി തന്നെ സത്യാവസ്ഥ മറ്റൊരു പോസ്റ്റിലൂടെ പറഞ്ഞിരിക്കുകയാണ്. 'ആ സത്യം തുറന്നു പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. അതൊരു ബോട്ടിൽ ഓപ്പണറാണ്. യഥാർത്ഥ വജ്രമല്ല', ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ തമന്ന പറഞ്ഞു. #GirlsLikeToClickPics എന്ന ഹാഷ് ടാഗും നടി സ്റ്റോറിക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'ലസ്റ്റ് സ്റ്റോറീസ് 2' എന്ന ഹിന്ദി ആന്തോളജിയാണ് തമന്നയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. രജനികാന്ത് നായകനായി റിലീസിനൊരുങ്ങുന്ന ചിത്രം 'ജയിലറി'ലും ചിരഞ്ജീവി ചിത്രം ബോല ശങ്കറിലും തമന്നയുണ്ട്.

dot image
To advertise here,contact us
dot image