'നിങ്ങളെന്റെ സഹോദരനാണ്'; തന്റെ ഭാഗ്യ ബ്രേസ്ലെറ്റ് ആമീർ ഖാന് നൽകി സൽമാൻ ഖാൻ

വീട്ടിൽ സംഘടിപ്പിച്ച ഒരു പാർട്ടിക്കിടെയാണ് സൽമാന് മറ്റാർക്കും കൊടുക്കാത്ത ഭാഗ്യ ബ്രേസ്ലെറ്റ് ആമീറിന് നൽകിയത്

dot image

ബോളിവുഡിൽ ദീർഘകാലമായി സൗഹൃദം സൂക്ഷിക്കുന്ന സൂപ്പർ താരങ്ങളാണ് ആമീർ ഖാനും സൽമാൻ ഖാനും. ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്ന നിമിഷങ്ങൾ ആരാധകർ നഷ്ടപ്പെടുത്താറില്ല. ഇപ്പോൾ സൽമാൻ തന്റെ സുഹൃത്തിനെ എത്രയേറെ കരുതുന്നു എന്നതിന് മറ്റൊരുദാഹരണം കൂടി വെളപ്പെടുത്തുകയാണ് ആമീറിനെ ഉദ്ധരിച്ച് ഒരു യൂട്യൂബർ.

വീട്ടിൽ സംഘടിപ്പിച്ച ഒരു പാർട്ടിക്കിടെയാണ് സൽമാന് മറ്റാർക്കും കൊടുക്കാത്ത ഭാഗ്യ ബ്രേസ്ലെറ്റ് ആമീറിന് നൽകിയത്.'സൽമാൻ മദ്യലഹരിയിലായിരുന്നു. നീ എന്റെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ടാണ് ബ്രേസ്ലെറ്റ് ആമിറിന് നൽകിയത്', യൂട്യൂബർ വിഡിയോയിൽ പറഞ്ഞു. വീഡിയോ വൈറലായതോടെ സൽമാനെ പ്രശംസിച്ച് നിരവധി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.

സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാനും ഭർത്താവും നടനുമായ ആയുഷ് ശർമയും സംഘടിപ്പിച്ച ഈദ് പാർട്ടിയിൽ സൽമാന്റെ ബ്രേസ്ലെറ്റും ധരിച്ചാണ് ആമീർ എത്തിയത്. സൽമാന്റെ 'കിസി ക ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനോടനുബന്ധിച്ച് താരങ്ങൾ ഒത്തുകൂടിയിരുന്നു. 'ലാൽ സിങ് ഛദ്ദ' എന്ന ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ച ആമിറിനോട് തിരികെ എത്താനും താരങ്ങൾ നിർദ്ദേശിച്ചിരുന്നു.

dot image
To advertise here,contact us
dot image