ആറ് മാസത്തിനുള്ളിൽ ഒരു ബില്യൺ സ്ട്രീമുകള്; കെ-പോപിലെ ആദ്യ താരമായി ബിടിഎസിലെ ജിമിൻ

വെറും 164 ദിവസങ്ങൾ കൊണ്ടാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്

ആറ് മാസത്തിനുള്ളിൽ ഒരു ബില്യൺ സ്ട്രീമുകള്; കെ-പോപിലെ ആദ്യ താരമായി ബിടിഎസിലെ ജിമിൻ
dot image

കെ-പോപ് ഗായകർക്കിടയിൽ അപൂർവ നേട്ടം സ്വന്തമാക്കി ബിടിഎസ് താരം ജിമിൻ. സ്പോട്ടിഫൈയിൽ ഈ വർഷം ഒരു ബില്യൺ (100 കോടി) സ്ട്രീമുകളാണ് താരം നേടിയിരിക്കുന്നത്. കെ-പോപിൽ ഈ സുവർണ നേട്ടം കൈവരിക്കുന്ന ഏക കൊറിയൻ സോളോ ആർട്ടിസ്റ്റാണ് ജിമിൻ. വെറും 164 ദിവസങ്ങൾ കൊണ്ടാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

2023 അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് ജിമിൻ റെക്കോർഡിട്ടിരിക്കുന്നത്. ഈ വർഷം അവസാനത്തെ കണക്കെത്തുമ്പോഴേക്കും ലോകത്ത് തന്നെ ആദ്യ സ്ഥാനക്കാരനായി ജിമിൻ മാറുമെന്നാണ് ആരാധക പക്ഷം. ജിമിന്റെ സഹ ബിടിഎസ് അംഗമായ ജങ്കൂക്കിന്റെ മുൻ റെക്കോർഡ് 72 ദിവസം കൊണ്ടാണ് താരം മറികടന്നിരിക്കുന്നത്.

ബിടിഎസ് അംഗങ്ങൾ സോളോ ആൽബങ്ങൾ പുറത്തിറക്കാൻ തുടങ്ങിയതു മുതൽ ജിമിന്റെ ഗാനത്തിന് ആരാധകർ ഏറെയാണ്. 2023 മാർച്ചിൽ റിലീസ് ചെയ്ത ആൽബം 'ലൈക്ക് ക്രേസി' ഇതിനകം 300 ദശലക്ഷം ആസ്വാദകരെ കടന്നതായാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 104 ദിവസത്തിനുള്ളിലാണ് താരം ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട കെ-സോളോയിസ്റ്റിന്റെ ഗാനം എന്ന റെക്കോർഡും ജിമിന് മാത്രം സ്വന്തമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us