തങ്കലാനൊരു 'രോമാഞ്ചം' കണക്ഷൻ; വിക്രം-പാ രഞ്ജിത്ത് ചിത്രത്തിന് പാക്ക്അപ്പ്

കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തങ്കലാനിലേത് എന്നാണ് പാർവതി തിരുവോത്ത് നേരത്തെ പറഞ്ഞത്

dot image

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ്റെ’ ചിത്രീകരണം പൂർത്തിയായി. രസകരമായൊരു പാക്കപ്പ് വീഡിയോയും അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘രോമാഞ്ചം’ സിനിമയിലെ അർജുൻ അശോകന്റെ തല കുലുക്കിയിലുള്ള പ്രത്യേക ആക്ഷൻ പകർത്തിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

പാ രഞ്ജിത്ത്, വിക്രം, മാളവിക മേനോൻ അടക്കമുള്ള അണിയറ പ്രവർത്തകരെയും ഈ ആക്ഷൻ വീഡിയോയിൽ കാണാം. സിനിമയ്ക്കായി വമ്പൻ മേക്കോവറാണ് വിക്രം നടത്തിയത്. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തങ്കലാനിലേത് എന്നാണ് പാർവതി നേരത്തെ പറഞ്ഞത്. പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസുമാണ് നിർമ്മാണം. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ സ്വർണ ഖനികളിൽ നടന്ന സംഭവത്തെ ആധാരമാക്കിയുള്ളതാണ് ചിത്രം. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image