/entertainment-new/news/2023/07/05/joju-george-is-set-to-embarked-on-a-scriptwriting-journey

ജോജുവിന്റെ തിരക്കഥ, സംവിധാനം അഖിൽ മാരാർ; പുതിയ ചിത്രം ഓഗസ്റ്റിൽ

ബിഗ് ബോസ് താരങ്ങളായ സാഗർ സൂര്യ, ജുനൈസ് എന്നിവരും സിനിമയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്

dot image

നടൻ ജോജു ജോർജ് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലൂടെ സുപരിചിതനായി, ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 5-ലെ ജേതാവായ അഖിൽ മാരാരാണ് ചിത്രത്തിൽ സംവിധായകൻ. ബിഗ് ബോസ് താരങ്ങളായ സാഗർ സൂര്യ, ജുനൈസ് എന്നിവരും സിനിമയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.

ഓഗസ്റ്റ് ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തൃശ്ശൂരിൽ വച്ചാണ് ചിത്രീകരണം ആരംഭിക്കുക. 'ഒരു താത്വിക അവലോകന'ത്തിലൂടെയാണ് ജോജുവും അഖിൽ മാരാരും ഒന്നിക്കുന്നത്. കോമഡി-ഡ്രാമ വിഭഗത്തിലുള്ള ചിത്രമാണ് ഇത്. പുതിയ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

'ഉപചാരപൂർവ്വം ഗുണ്ടാജയൻ' ആണ് സാഗർ സൂര്യയുടെ ആദ്യ ചിത്രം. പൃഥ്വിരാജ് നായകനായ 'കുരുതി'യിൽ സാഗർ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററാണ് ജുനൈസ്. ജുനൈസിന്റെ നിരവധി വീഡിയോകൾ ഇതിനോടകം തന്നെ വൈറലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us