/entertainment-new/news/2023/07/05/a-box-office-failure-adipurush-exits-the-big-screen

മുടക്കിയത് 600 കോടി, ലഭിച്ചത് 450 കോടി; ‘ആദിപുരുഷ്’ ബിഗ് സ്ക്രീനിൽ നിന്ന് പുറത്തേക്ക്

കാര്യമായ ചലനം സൃഷ്ടിക്കാതെ ആദിപുരുഷ് തുടരുമ്പോൾ കഴിഞ്ഞ ദിവസം ബോക്സ് ഓഫിസിൽ നിന്ന് 50 ലക്ഷത്തിനടുത്ത് മാത്രമാണ് ചിത്രം നേടിയത്

dot image

ബോളിവുഡിൽ ഈ അടുത്ത കാലത്ത് ഏറ്റവും വലിയ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രങ്ങളിലൊന്നാണ് 'ആദിപുരുഷ്'. വലിയ പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് തുടക്കം ലഭിച്ച സ്വീകാര്യതയായിരുന്നില്ല പിന്നീടങ്ങോട്ടുണ്ടായത്. കാര്യമായ ചലനം സൃഷ്ടിക്കാതെ ആദിപുരുഷ് തുടരുമ്പോൾ കഴിഞ്ഞ ദിവസം ബോക്സ് ഓഫിസിൽ നിന്ന് 50 ലക്ഷത്തിനടുത്ത് മാത്രമാണ് ചിത്രം നേടിയത്.

പുതിയ ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് ഈ ആഴ്ച അവസാനത്തോടെ ആദിപുരുഷ് ലാഭം സ്വന്തമാക്കാതെ തിയേറ്ററുകൾ വിടാനൊരുങ്ങുകയാണ്. 600 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിന് ആകെ ലഭിച്ചത് 450 കോടിക്കടുത്താണ്. എന്നാൽ ഹിന്ദി ബോക്സ് ഓഫീസിൽ തരതമ്യേന ഭേതപ്പെട്ട കളക്ഷൻ നേടാൻ ചിത്രത്തിനായിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

128.50 കോടിയാണ് ഹിന്ദി ബോക്സ് ഓഫീസിൽ ചിത്രം സ്വന്തമാക്കിയത്. ആദ്യ ആഴ്ച്ച 114.81 കോടി, രണ്ടാം ആഴ്ച്ച 12.12 കോടി എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ നാല് ദിവസത്തിൽ 1.50 കോടിയും ആദിപുരഷഷ് നേടിയിട്ടുണ്ട്. കളക്ഷൻ പട്ടികയിൽ ബോളിവുഡിൽ ഇപ്പോഴും മുൻപിൽ ഷാരൂഖ് ഖാൻ ചിത്രം 'പഠാൻ' ആണ്. ചിത്രം ഹിന്ദിയിൽ മാത്രം 250 കോടിയാണ് ലഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us