താരനിര നീളുന്നു; 'ലിയോ' സംഘം അനുരാഗ് കശ്യപിനെ കൂട്ടി വീണ്ടും കശ്മീരിൽ

ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ആരാധകനാണെന്ന് അനുരാഗ് മുമ്പ് പറഞ്ഞിരുന്നു

dot image

ലോകേഷ് കനകരാജ്-വിജയ് ചിത്രം 'ലിയോ'യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വലിയ താരനിരയാണ് സിനിമയ്ക്കായി അണിനിരക്കുന്നത്. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് സിനിമയുടെ ഭാഗമാകുമെന്നാണ് വിവരം. നിലവിൽ ചില പാച്ച് അപ്പ് ഷൂട്ടുകൾക്കായി സംഘം കശ്മീരിലാണുള്ളത്. അനുരാഗിന്റെ ഭാഗങ്ങളും അവിടെയാണ് ചിത്രീകരിക്കുക.

വിജയ്-ലോകേഷ് കൂട്ടുകെട്ടിലെ മുൻ ചിത്രം 'മാസ്റ്റർ' ആസ്വദിച്ചുവെന്ന് അനുരാഗ് പറഞ്ഞിരുന്നു. താൻ ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ആരാധകനാണെന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി അനുരാഗ് കശ്യപിന്റെ ലിയോയിലേയ്ക്കുള്ള വരവിനെ ആഘോഷമാക്കുകയാണ് ആരാധകർ. തൃഷ നായികയാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, ഗൗതം വാസുദേശ് മേനോൻ, മിഷ്കിൻ, അർജുൻ സർജ, ബാബു ആന്റണി, കതിർ, മാത്യു തോമസ്, മായ കൃഷ്ണൻ, വയപുരി എന്നിവരാണ് മറ്റു താരങ്ങൾ.

വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ച് ആദ്യ ഗാനം 'നാ റെഡി' അണിയറക്കാർ പുറത്തിറക്കിയിരുന്നു. 15 മണിക്കൂറിനുള്ളിൽ 11 മില്യൺ കാഴ്ചക്കാരെയാണ് വീഡിയോ ഗാനം നേടിയത്. ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചതെന്ന പരാതി ഉയർന്നതോടെ, ആരോഗ്യ മുന്നറിയിപ്പ് നൽകി വീണ്ടും ഗാനം റിലീസ് ചെയ്യേണ്ടിവന്നു.

dot image
To advertise here,contact us
dot image