
ബോക്സ് ഓഫീസ് വിജയങ്ങൾ സമ്മാനം നൽകി ആഘോഷിക്കുന്ന ട്രെൻഡാണ് ഇപ്പോൾ സിനിമാ ലോകത്ത് സംഭവിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തമിഴ് ചിത്രം 'മാമന്നന്റെ' വിജയം നിർമ്മാതാവും നടനുമായ ഉദയനിധി, മാരി സെൽവരാജിന് മിനി കൂപ്പർ നൽകി അഘോഷിച്ചത്. ഇപ്പോഴിതാ ഒരു തെലുങ്ക് സംവിധായകനു കൂടി ആഡംബര കാർ സമ്മാനമായി ലഭിച്ചിരിക്കുകയാണ്. 'വിരുപക്ഷ' എന്ന ഹൊറര് ത്രില്ലര് ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെയാണ് സംവിധായകൻ കാർത്തിക് വർമ്മയ്ക്ക് നിർമ്മാതാവ് മെഴ്സിഡീസ് ബെന്സ് സി-ക്ലാസ് സമ്മാനമായി നൽകിയത്.
വിരുപക്ഷ 100 കോടി ക്ലബില് ഇടം നേടിയിരുന്നു. കാര്ത്തിക് തന്നെയാണ് വാഹനം സമ്മാനമായി ലഭിച്ച വിവരം സാമൂഹിക മാധ്യമങ്ങളില് പങ്കുവെച്ചത്. 'വിരൂപാക്ഷയുടെ യാത്ര ജീവിതത്തിലെ ഏറ്റവും നല്ല ഓര്മ്മകളാണ്. എന്റെ ഗുരുവായ സുകുമാര്, സായ് ധരം തേജ്, ബി വി എസ് എന് പ്രസാദ് എന്നിവരോടുള്ള നന്ദി അറിയിക്കുന്നു,’ കാര്ത്തിക് കുറിച്ചു.
70 ലക്ഷം രൂപയാണ് ഈ ആഡംബര കാറിന്റെ വില. തെലുങ്കിലെ മുന്നിര നിര്മ്മാതാവായ ബി വി എസ് എന് പ്രസാദ്, സംവിധായകനും നിര്മ്മാതാവുമായ പ്രസാദ് തുടങ്ങിയവര് ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. റിലീസ് ദിനം മുതൽ വാണിജ്യപരമായി പുതിയ റെക്കോർഡുകളാണ് വിരുപക്ഷ സ്വന്തമാക്കിയത്. 'പുഷ്പ’ ഒരുക്കിയ സുകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.