
ഒ ടി ടിയിൽ റിലീസിനെത്തുന്നതിനു മുൻപ് 'ആദിപുരുഷ് ' ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് പുറത്തായി. പൈറേറ്റഡ് സൈറ്റുകളിൽ നിന്നാണ് പുറത്തായിരിക്കുന്നത്. സിനിമയുടെ തമിഴ് ഡബ്ഡ് വേർഷനാണ് ചോർന്നത്. സോഷ്യൽ മീഡിയയിൽ സിനിമയുടെ പല രംഗങ്ങളും ഇതിനോടകം തന്നെ ചോർന്നു കഴിഞ്ഞു. ഇതു കൂടാതെ പുറത്തായ വീഡിയോ ചേർത്തുള്ള ട്രോളുകളും വ്യാപകമായി പ്രചരിക്കുകയാണ്.
അടുത്ത മാസമാണ് ആദിപുരുഷ് ഒ ടി ടിയിൽ റിലീസ് ചെയ്യുക. എച്ച് ഡി ക്വാളിറ്റിയിലുള്ള പ്രിന്റ് എങ്ങനെ ചോർന്നെന്നുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ ചോർച്ചയെ കുറിച്ച് അണിയറപ്രവർത്തകരും പ്രതികരിച്ചിട്ടില്ല. ജൂൺ 16നായിരുന്നു ആദിപുരുഷ് ആഗോളതലത്തിൽ റിലീസിനെത്തിയത്. ബോക്സ് ഓഫീസിൽ മന്ദ ഗതിയിൽ നീങ്ങുന്ന ചിത്രത്തിന്റെ മറ്റൊരു പ്രതീക്ഷ ഒ ടി ടി റിലീസ് മാത്രമായിരുന്നു.
#Prabhas #Adipurush https://t.co/ulhA24F0yt
— ⓅⓇⒶKASH 🏹 (@darlingisback) July 2, 2023
പ്രഭാസ് നായകനായ ചിത്രത്തില് കൃതി സനൺ, സെയ്ഫ് അലി ഖാൻ സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്സല് ഷേത്ത്, സോണല് ചൗഹാന്, തൃപ്തി തൊറാഡ്മല് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനങ്ങളിൽ മെച്ചപ്പെട്ട കളക്ഷൻ ലഭിച്ചുവെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ പിന്നോട്ടു പോവുകയായിരുന്നു.