'പൊക്കമില്ലെന്ന് പറയുമെന്ന് ഭയന്നു, പക്ഷേ ആളുകൾക്കെന്നെ ഇഷ്ടമായി'; ആമിർ ഖാൻ

സിനിമയിൽ പുതിയതായി എത്തുന്നവർക്ക് ഇത്തരം പേടികൾ സ്വാഭാവികമാണെന്ന് ആമിർ ഖാൻ

dot image

പൊക്കം കുറവാണെന്ന ചിന്ത കരിയറിന്റെ തുടക്കത്തിൽ പ്രശ്നമായിരുന്നുവെന്ന് ആമിർ ഖാൻ. നായകനായി അംഗീകരിക്കുമോയെന്ന് ഭയന്നിരുന്നു. എന്നാൽ പ്രേക്ഷകർ തന്നെ സ്നേഹത്തോടെ സ്വീകരിച്ചുവെന്നും ആമിർ പറഞ്ഞു. 2012ൽ 'തലാഷ്' സിനിമയുടെ പ്രൊമോഷനിടെ നൽകിയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

'എന്റെ മനസിന്റെ പ്രശ്നമായിരുന്നു എല്ലാം. പൊക്കം കുറവായതുകൊണ്ട് ആളുകൾ എന്നെ ഇഷ്ടപ്പെടാതിരിക്കുമോ എന്ന് ഭയന്നു,' ആമിർ പറഞ്ഞു. ചിത്രത്തിലെ നായികമാരിൽ ഒരാളായ റാണി മുഖർജിയും അഭിമുഖത്തിൽ ഉണ്ടായിരുന്നു. ഒരു മനുഷ്യന്റെ പൊക്കം അയാൾ ചെയ്യുന്ന പ്രവൃത്തികളിലാണെന്ന് ആമിറിനെ തിരുത്തിക്കൊണ്ട് താരം പറഞ്ഞു.

അമിതാഭ് ബച്ചൻ യുഗമായിരുന്നു അതെന്നും അദ്ദേഹത്തിന്റെ പൊക്കമാകാം ഈ ഭയത്തിന് കാരണമെന്നും അവതാരക വീഡിയോയിൽ പറയുന്നുണ്ട്. സിനിമയിൽ പുതിയതായി എത്തുന്നവർക്ക് ഇത്തരം പേടികൾ സ്വാഭാവികമാണെന്നാണ് ആമിർ പ്രതികരിച്ചത്.

2022ൽ പുറത്തിറങ്ങിയ 'ലാൽ സിങ് ഛദ്ദ'യാണ് ആമിറിന്റേതായി ഒടുവിലെത്തിയത്. ഓസ്കർ ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ ഹിന്ദി റീമേക്കായിരുന്നു സിനിമ. ബോയ്കോട്ട് ബോളിവുഡ് ആഹ്വാനങ്ങൾക്കിടെ തിയേറ്ററുകളിലെത്തിയ ചിത്രം സാമ്പത്തിക വിജയം നേടിയില്ല. ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് അറിയിച്ച് ആമിർ അഭിനയത്തിൽ നിന്ന് അവധിയെടുത്തു. രാജമൗലി ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് താരമെന്ന് റിപ്പോർട്ടുണ്ട്.

dot image
To advertise here,contact us
dot image