കുണ്ടന്നൂരിൽ വൻ വിദേശ മദ്യവേട്ട; 150 കുപ്പി ചാക്കിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

അര ലിറ്ററിന്റെ 150 ബോട്ടിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പൊലീസ് കണ്ടെടുത്തത്

dot image

തൃശ്ശൂർ: കുണ്ടന്നൂരിൽ വൻ വിദേശ മദ്യവേട്ട. 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് വടക്കാഞ്ചേരി പൊലീസ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മദ്യവേട്ട നടത്തിയത്. വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുണ്ടന്നൂരിൽ നിന്നും വീട്ടിൽ സൂക്ഷിച്ച നിലയിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്.

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

കുണ്ടന്നൂർ മേക്കാട്ടുകുളം കൊച്ചു പോളിന്റെ വീടിനു മുന്നിലുള്ള പറമ്പിൻ ചാക്കിലാക്കി കുഴിച്ചിട്ട നിലയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. അര ലിറ്ററിന്റെ 150 ബോട്ടിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പൊലീസ് കണ്ടെടുത്തത്.

ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാലും, ലോക്സഭാ തെരഞ്ഞെടുപ്പ് റിസൾട്ട് മുൻ നിർത്തിയും അനധികൃതവിപണനം നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മദ്യമാണെന്നാണ് പൊലീസ് പറയുന്നത്. പിടി കൂടാനായി എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. നേരത്തേ ന്യൂ ഇയർ ലക്ഷ്യമിട്ട് വിൽക്കാനായി സൂക്ഷിച്ചിരുന്ന മദ്യം ഇയാളിൽ നിന്നും പൊലീസ് പിടി കൂടിയിരുന്നു.

dot image
To advertise here,contact us
dot image