
തിരൂർ: നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയിലേക്കു വീഴാൻപോയ വയോധികയെ വലിച്ചുകയറ്റി രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ. തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എറണാകുളം – പുണെ എക്സ്പ്രസിലേയ്ക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തടിലോറിയിൽ ഇടിച്ച് ജീപ്പ് വീടിന്റെ മതില് തകര്ത്ത് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യംരണ്ട് സ്ത്രീകളാണ് ട്രെയിനിൽ ഓടി കയറാൻ ശ്രമിച്ചത്. ബോഗിക്കുള്ളിലേക്ക് കയറാൻ ശ്രമിക്കവേ ഒരാൾ നിലത്തു വീഴുകയായിരുന്നു. വീഴ്ച്ചയിൽ കാൽ ട്രെയിനിന് അടിയിലേക്ക് പോകുകയായിരുന്നു. പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ഇ എസ് സുരേഷ് കുമാറാണ് വയോധികയെ രക്ഷപ്പെടുത്തിയത്. സ്ത്രീയെ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തിച്ച് ഇവരെ ട്രെയിനിൽ കയറ്റുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥനായ സുരേഷ് ചെങ്ങന്നൂർ സ്വദേശിയാണ്. മൂന്ന് വർഷമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുകയാണ്.