ഹോട്ടൽ എന്ന് പേര്, വില്ക്കുന്നത് കഞ്ചാവ്; തൃശൂരിൽ ഇതര സംസ്ഥാനക്കാരായ രണ്ട് പേർ പിടിയിൽ

ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

dot image

തൃശൂർ: കയ്പമംഗലം മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവില് കഞ്ചാവ് വിൽപ്പന. ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ പർവ്വേഷ് മുഷറഫ്, ഇല്യാസ് ഷേക്ക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെറിയ പൊതികളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 250 ഗ്രാമോളം കഞ്ചാവാണ് തൃശൂർ റൂറൽ ഡാൻ സാഫ് ടീമും, കയ്പമംഗലം പൊലീസും ചേർന്ന് പ്രതികളിൽ നിന്ന് പിടുച്ചെടുത്തത്.

അയല്വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി, ഒമ്പത് വയസുകാരന് ദാരുണാന്ത്യം

ബിഹാറിൽ നിന്നും കഞ്ചാവ് കൊണ്ട് വന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും, മറ്റുമായി വില്പ്പന നടത്തി വരുന്ന പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളുടെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തിയിട്ടുണ്ട്. മൂന്നുപീടികയിലുളള അറവുശാല ബസ് സ്റ്റാന്റിലാണ് പ്രതികൾ ഹോട്ടൽ നടത്തുന്നത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image