
May 16, 2025
02:36 PM
തൃശൂർ: പൂങ്ങോട് വനത്തിൽ തീപിടുത്തം. വരവൂർ കാഞ്ഞിരശ്ശേരി ഗ്രാമത്തിനോട് ചേർന്നുള്ളള വനത്തിലണ് തീപിടുത്തമുണ്ടായിരിക്കുന്നത്. വലിയ തീപിടിത്തമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനം വനത്തിലേക്ക് കടക്കുക പ്രയാസമായതിനാൽ ചെറിയ വാഹനങ്ങളിൽ വെള്ളം എത്തിച്ച് തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഇതിനിടെ തീ പടരുന്നത് തുടരുകയാണ്.