
/district-news/thrissur/2024/04/28/wild-elephant-again-in-athirappilli
തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയിൽ പാപ്പാത്ത് രജീവിന്റെ പറമ്പിലാണ് ആന എത്തിയത്. രാത്രി എത്തിയ ആന വാഴകൾ നശിപ്പിച്ചു. പുഴയോട് ചേർന്ന് വനം വകുപ് ഇട്ടിരുന്ന ഫെൻസിങ് തകർത്താണ് ആന ജനവാസമേഖലയിലെത്തിയത്. പുലർച്ചെയോടെയാണ് ആന ജനവാസ മേഖലയിൽ നിന്ന് തിരിച്ചുപോയത്.
കഴിഞ്ഞ ദിവസം തൃശൂരിലെ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞിരുന്നു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറ്റിലാണ് കാട്ടാന വീണത്. രാത്രി ഒന്നരയോടെയാണ് ആന കിണറ്റില് വീണത്. മണിക്കൂറുകളോളം ആന കിണറ്റിൽ കിടന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ആനയെ കരയ്ക്കുകയറ്റാനുള്ള ശ്രമങ്ങള് ആരംഭിച്ചെങ്കിലും ആനയുടെ ജീവന് രക്ഷിക്കാന് കഴിഞ്ഞിരുന്നില്ല.