
തൃശ്ശൂർ: അടാട്ട് മൂന്നംഗ കുടുംബത്തെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടില് സുമേഷ് (35), ഭാര്യ സംഗീത (33), മകന് ഹരിന് (9) എന്നിവരെയാണ് വ്യാഴാഴ്ച മരിച്ചനിലയില് കണ്ടെത്തിയത്. ദമ്പതിമാരെ വീടിനുള്ളില് തൂങ്ങിമരിച്ച നിലയിലും മകനെ മുറിയിലെ തറയില് മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. ഒന്പതുവയസ്സുകാരനായ ഹരിന് അസുഖബാധിതനായിരുന്നു. ഇതിന്റെ മനോവിഷമത്തിലാകാം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള് കരുതുന്നത്.
ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)