കുട്ടികളെ വരവേറ്റ് ഷാജി പാപ്പനും ദശമൂലം ദാമുവും കീലേരി അച്ചുവും; കളറായി മലപ്പുറത്തെ പ്രവേശനോത്സവം

സീറോ പ്ലാസ്റ്റിക് വിദ്യാലയത്തിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്തതും ഏറെ പുതുമയിലായിരുന്നു

dot image

മലപ്പുറം: കോട്ടൂർ എകെഎം ഹയർസെക്കൻഡറി സ്കൂളിൽ നവാഗതരെ സ്വീകരിച്ചത് സിനിമ കഥാപാത്രങ്ങളുടെ അകമ്പടിയോടെ. ഷാജി പാപ്പന്, ദശമൂലം ദാമു, കീലേരി അച്ചു, രമണൻ, കാട്ടുപറമ്പൻ അടക്കമുള്ള എന്നീ സിനിമ കഥാ പാത്രങ്ങള് സ്കൂള് മുറ്റത്ത് അണിനിരന്ന് ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയാണ് കുട്ടികളെ വരവേറ്റത്. വിദ്യാലയത്തിലെ ആദ്യ ദിനം കളറായതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥികൾ.

സീറോ പ്ലാസ്റ്റിക് വിദ്യാലയത്തിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്തതും ഏറെ പുതുമയിലായിരുന്നു. 7,000 കുട്ടികൾക്കും സ്കൂളിൽ പാൽപേട തത്സമയം തയ്യാറാക്കി വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ സി മുഹമ്മദാലിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.

സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം; ചുമത്തിയത് ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

പ്രിൻസിപ്പൽ അലി കടവണ്ടി പ്രവേശനോത്സവ സന്ദേശം നൽകി. ചടങ്ങിൽ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പിടിഎ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ, പ്രധാന അധ്യാപിക കെ കെ സൈബുന്നീസ, എസ്എംസി വൈസ് ചെയർമാൻ ഇ സമീറുദ്ധീൻ, എംടിഎ വൈസ് പ്രസിഡൻ്റ് കെ റസിയ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ മറിയ സ്റ്റാഫ് സെക്രട്ടറി എ ഉണ്ണികൃഷ്ണൻ നമ്പീശൻ എന്നിവർ സംസാരിച്ചു.

dot image
To advertise here,contact us
dot image