പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസ്; 57കാരന് 45 വർഷം കഠിനതടവും 30,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസ്; 57കാരന് 45 വർഷം കഠിനതടവും 30,000 രൂപ പിഴയും
dot image

മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 57കാരന് 45 വർഷം കഠിന തടവും 30,000രൂപ പിഴയും. താനാളൂർ മമ്മിക്കാനത്ത് മുഹമ്മദ് ഹനീഫയ്ക്കാണ് (57) പോക്സോ കേസ് പ്രകാരം ശിക്ഷ വിധിച്ചത്. താനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റെനോ ഫ്രാൻസിസ് സേവ്യർ ആണ് ശിക്ഷവിധിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 30,000 രൂപ പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് ലഭിക്കും. പിഴ അടക്കുന്ന പക്ഷം 25,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

തിരൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന ജീവൻ ജോർജ് ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല് പബ്ലിക് പ്രോസീക്യൂട്ടര് അഡ്വ. അശ്വനി കുമാറും ഹാജരായി. പ്രോസിക്യുഷന് ഭാഗം തെളിവിലേക്കായി 12 സാക്ഷികളെയാണ് വിസ്തരിച്ചത്, ഒപ്പം 13 രേഖകളും ഹാജരാക്കിയിരുന്നു. പ്രതിയെ തവനൂര് സെന്ട്രല് ജയിലിലേക്കാണ് കൊണ്ടുപോയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us