ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിനതടവ്

പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം

dot image

മലപ്പുറം: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 50കാരന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2021 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പിഴത്തുക മുഴുവനായും അതിജീവിതയ്ക്ക് നല്കാൻ ജസ്റ്റിസ് ശ്രീ സൂരജ് എസ് ഉത്തരവിട്ടു. വിക്ടിം കോമ്പന്സേഷന് സ്കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗല് സര്വ്വീസ് അതോറിറ്റിയോട് കോടതി നിര്ദ്ദേശിച്ചു.

പെരിന്തല്മണ്ണ പോലീസ് സ്റ്റേഷന് ഇന്സ്പെക്ടറായിരുന്ന സജിന് ശശി, നാസര് സി കെ, കല്പകഞ്ചേരി ഇന്സ്പെക്ടര് റിയാസ് രാജ, സബ് ഇന്സ്പെക്ടര്മാരായ ഹേമലത, പ്രിയന് എസ് കെ എന്നിവരാണ് കേസന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം സമര്പ്പിച്ചത്. കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകള് ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. സപ്ന പി പരമേശ്വരത് ഹാജരായി.

dot image
To advertise here,contact us
dot image